Advertisment

ഹൃദയാഘാതം: ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഹഫർ അൽ ബാത്തിനിൽ മരണപ്പെട്ടു.

author-image
admin
New Update

ഹഫർ അൽ ബാത്തിൻ :ഹൃദയാഘാതം മൂലം ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി മച്ചുങ്കൽ വീട്ടിൽ പരേതരായ മുഹമ്മദ് കുഞ്ഞ് അമ്മീൻബി ദമ്പതികളുടെ മകൻ അബ്ദുൽ റഹ് മാൻ (62)ഹഫർ അൽ ബാത്തിനിൽ മരണപ്പെട്ടു. ഹഫറിൽ നിന്നും ഇരുന്നൂറ് കിലോമീറ്റർ അകലെ സമൂദ എന്ന സ്ഥലത്ത് ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു

Advertisment

publive-image

ദേഹാസ്വാസ്ത്യം ഉണ്ടായതിനെത്തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും. ജീവൻ രക്ഷിക്കാനായില്ല. ഇരുപത് ദിവസം മുമ്പാണ് നാട്ടിൽ ലീവിന് പോയി വന്നത്. ഹഫർ അൽ ബാത്തിൻ സെൻട്രൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കബറടക്കം ചെയ്യുന്നതിന് നിയമസഹായം നൽകുമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാൻ പന്തളം എന്നിവർ അറിയിച്ചു.

ഭാര്യ :ആബിദ ബീവി, മക്കൾ :അൻസില, സഫിയത്ത്, സുമയ്യ, മുഹമ്മദ് അജ്മൽ

Advertisment