Advertisment

അമിതമായി മുടി കൊഴിയുന്നുണ്ടോ? എങ്കില്‍ ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തണം

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

തലമുടി കൊഴിച്ചില്‍ എല്ലാവരേയും അലട്ടുന്ന ഒരുപ്രശ്നമാണ്.പലവിധത്തിലുള്ള എണ്ണകള്‍ പരീക്ഷിച്ച് നോക്കിയാലും ഇതിന് ഒരു ശമനം ഉണ്ടാകുന്നില്ല. അമിതമായ മുടി കൊഴിച്ചില്‍ നിസാരമാക്കരുത്.

Advertisment

publive-image

ഇരുമ്പിന്‍റെ കുറവ് കൊണ്ട് തലമുടി കൊഴിയാന്‍ സാധ്യതയുണ്ടെന്നാണ് ഒരു പഠനം സൂചിപ്പിക്കുന്നത്. അതായത് ഭക്ഷണരീതി ഒന്ന് ശ്രദ്ധിക്കണമെന്ന്. വെജിറ്റേറിയന്‍സിലാണ് ഈ പ്രശ്നം കൂടുതലായി കാണുന്നത്.

പച്ചക്കറികള്‍ മാത്രം കഴിക്കുകയും മാംസാഹാരം കഴിക്കാതെയും ഇരിക്കുമ്പോഴാണ് ഇത്തരത്തില്‍ തലമുടി കൊഴിയുന്നതെന്നും പഠനം സൂചിപ്പിക്കുന്നു. മാംസാഹാരത്തില്‍ ഇരുമ്പിന്‍റെ അംശം ധാരാളമുണ്ട്. നമ്മുടെ ഡയറ്റും തലമുടിയുടെ വളര്‍ച്ചയും തമ്മില്‍ ബന്ധമുണ്ടെന്ന് സാരം.

ഇരുമ്പിന്‍റെ അംശം കുറയുമ്പോള്‍ ശരീരത്തില്‍ ഓക്സിജന്‍റെ അളവും കുറയും. ഇത് തലമുടിയുടെ വളര്‍ച്ചയെ ബാധിക്കും. ബ്രോക്കോളി, ബീന്‍സ്, ഇലക്കറികള്‍ എന്നിവയിലൊക്കെ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. വെജിറ്റേറിയനുകള്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

എന്നാല്‍ ഇത് മാത്രമല്ല, മറ്റ് പലകാരണങ്ങൾ കൊണ്ടും മുടികൊഴിച്ചിലുണ്ടാകുന്നു. സമ്മർദ്ദം, തെറ്റായ ഭക്ഷണരീതി, വെള്ളത്തിന്റെ പ്രശ്നം, താരൻ ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നത്. എന്നാല്‍ ഇതൊന്നും അല്ലാത്ത മറ്റൊരു കാരണം കൂടിയുണ്ട്. അമിതമായ മുടികൊഴിച്ചില്‍ അനീമിയ, തൈറോയ്ഡ്, പ്രോട്ടീന്‍, കാത്സ്യത്തിന്റെ കുറവ് മുതലായ രോഗങ്ങളുടെ ലക്ഷണമാകാം.

Advertisment