Advertisment

ഞാനെങ്ങുമെത്തിയില്ലാ എന്ന് സങ്കടപ്പെടുന്നവര്‍ക്ക് പാഠപുസ്തകമാണീ മനുഷ്യന്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ച നടന്‍ പ്രഭു ദേവയ്ക്ക് അഭിനന്ദനവുമായി നടന്‍ ഹരീഷ് പേരാടി. ഏതൊരു സാധാരണക്കാരനും അഭിമാനിക്കാവുന്നതാണ് പ്രഭുദേവയുടെ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് ഹരീഷ് പ്രഭുദേവയ്ക്ക് അഭിനന്ദനമറിയിച്ചത്. ഇരുവരും ഒന്നിക്കുന്ന ഊമൈ വിളികള്‍ എന്ന ചിത്രം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഞാനെങ്ങുമെത്തിയില്ലാ എന്ന് സങ്കടപ്പെടുന്നവര്‍ക്ക് ഒരു പാഠപുസ്തകമാണീമനുഷ്യന്‍… ഡാന്‍സറായി വന്ന് നൃത്തസംവിധായകനായി നടനായി സംവിധായകനായി ഇന്ന് രാജ്യത്തിന്റെ പരമോന്നത ബഹുമതികളില്‍ ഒന്നായ പത്മശ്രീക്ക് അര്‍ഹനായി നില്‍ക്കുന്നു… ഏതൊരു സാധാരണക്കാരനും അഭിമാനിക്കാവുന്ന നേട്ടം…. ഞങ്ങള്‍ ഒന്നിക്കുന്ന ‘ ഊമൈ വിളികള്‍ ‘ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നു…. ആശംസകള്‍.

https://www.facebook.com/photo.php?fbid=432261053980916&set=a.121303461743345&type=3

 

Advertisment