Advertisment

ചരിത്രം സാക്ഷി ഈതലമുറയോട് മാമാങ്കം പറയുന്നു യുദ്ധം വേണ്ടെന്ന്...... സ്‌ത്രൈണതക്കുള്ളില്‍ മറഞ്ഞുകിടക്കുന്ന ആ ചാവേര്‍ മഹാനടനില്‍ ഭദ്രം എന്ന് ഹരീഷ് പേരടി

author-image
ഫിലിം ഡസ്ക്
New Update

പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി ചരിത്ര പുരുഷന്‍റെ വേഷത്തിലെത്തിയ ചിത്രമാണ് 'മാമാങ്കം'. കഴിഞ്ഞ ദിവസം തീയ്യേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. നാല് ഭാഷകളിലായി 45 രാജ്യങ്ങളിലായി രണ്ടായിരത്തോളം സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

Advertisment

publive-image

ഇപ്പോഴിതാ ചിത്രത്തെയും മമ്മൂട്ടിയെയും പ്രശംസിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. 'ചരിത്രം സാക്ഷി ഈതലമുറയോട് മാമാങ്കംപറയുന്നു യുദ്ധം വേണ്ടെന്ന്. സ്‌ത്രൈണതക്കുള്ളില്‍ മറഞ്ഞുകിടക്കുന്ന ആ ചാവേര്‍ മഹാനടനില്‍ ഭദ്രം' എന്നാണ് ഹരീഷ് പേരടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

എം പത്മകുമാറാണ് ചിത്രത്തിന്‍റെ സംവിധായകന്‍. കണ്ണൂര്‍, ഒറ്റപ്പാലം, എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം നടത്തിയത്.

harish perodi
Advertisment