ഹസാര്‍ഡ്!! മെസിയും നെയ്മറും ഈ ബെല്‍ജിയം താരത്തിന് മുന്നിൽ ഒന്നുമല്ല

സ്പോര്‍ട്സ് ഡസ്ക്
Tuesday, July 10, 2018

ഡ്രിബ്ലിങ്ങ് എന്നു കേട്ടാല്‍ തന്നെ ആദ്യം ഓര്‍മ വരുക മെസിയുടെയും നെയ്മറുടെയും പേരുകളാണ്. എന്നാല്‍ ലോകകപ്പില്‍ അവരെ വെല്ലുന്ന പ്രകടനമാണ് ബെല്‍ജിയത്തിന്റെ ഇഡന്‍ ഹസാര്‍ഡ് പുറത്തെടുക്കുന്നത്. ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഹസാര്‍ഡ് കാഴ്ച്ചവെക്കുന്നത്.

മെസിയും റൊണാള്‍ഡോയും നെയ്മറുമില്ലാത്ത ലോകകപ്പില്‍ തനിക്കു താരമാകാമെന്ന് ഹസാര്‍ഡ് നേരത്തെ പറഞ്ഞിരുന്നങ്കിലും ലോകകപ്പിലെ ഏറ്റവും മികച്ച പ്രതിരോധമായ ബ്രസീലിനെതിരെ തന്നെ അതു ഹസാര്‍ഡ് പുറത്തെടുക്കുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല. ബ്രസീലിനെതിരെ ഗോളൊന്നും നേടിയില്ലെങ്കിലും ടീമിന്റെ നെടുന്തൂണ്‍ താന്‍ തന്നെയാണെന്നു തെളിയിക്കുന്ന പ്രകടനമാണ് ഹസാര്‍ഡ് നടത്തിയത്.

Image result for ഡ്രിബ്ലിങ്ങ്

മത്സരത്തില്‍ പത്തു തവണ ഡ്രിബ്ലിങ്ങിനു ശ്രമിച്ചു ഹസാര്‍ഡ് പത്തു തവണയും വിജയം നേടിയെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കണക്ക്. 1966നു ശേഷം ആദ്യമായാണ് ഒരു താരം നൂറു ശതമാനം ഡ്രിബ്ലിങ്ങ് വിജയത്തോടെ ഒരു മത്സരം പൂര്‍ത്തിയാക്കുന്നത്. പൊതുവെ ഉയരം കുറഞ്ഞ കളിക്കാരനായ ഹസാര്‍ഡ് എല്ലാ ഏരിയല്‍ ഡുവല്‍സിലും വിജയം നേടുകയുണ്ടായി. മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഗോള്‍കീപ്പര്‍ ക്വാര്‍ട്ടുവയെ മറി കടന്ന് ഹസാര്‍ഡ് എന്തുകൊണ്ട് നേടിയെന്ന് അടിവരയിടുന്ന കണക്കുകളാണ് ഇതെല്ലാം.

സെമി ഫൈനലില്‍ ഫ്രാന്‍സാണ് ബെല്‍ജിയത്തിന്റെ എതിരാളികള്‍. ചെല്‍സിയിലെ തന്റെ സഹതാരമായ കാണ്ടെ അടക്കമുള്ള താരങ്ങളെയാണ് ഹസാര്‍ഡിന് അവിടെ മറികടക്കേണ്ടത്. എന്നാല്‍ ടൂര്‍ണമെന്റില്‍ രണ്ടു ഗോള്‍ മാത്രം വഴങ്ങിയ ബ്രസീലിനെതിരെ നടത്തിയ പ്രകടനം താരം അവിടെയും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് സഹതാരങ്ങളും ആരാധകരും.

×