ഹൃദയാഘാതത്തെ ചെറുക്കാന്‍ കാപ്പി കുടിക്കാം ..

Wednesday, June 27, 2018

ഹൃദയാഘാതത്തെ ചെറുക്കാന്‍ കാപ്പി കുടിയിലൂടെ സാധിക്കുമെന്ന് പഠനങ്ങള്‍. മുതിര്‍ന്നവരിലാണ് കാപ്പിയുടെ ഈ ഗുണം ഏറ്റവും പ്രയോജനപ്പെടുന്നതെന്നും ഹൃദയപേശികളുടെ പ്രവര്‍ത്തനം മികച്ചതാക്കാനും കാപ്പികുടി സഹായിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ജര്‍മനിയിലെ ഹെയ്ന്റിച്ച് ഹെയ്ന്‍ സര്‍വകലാശാല മെഡിക്കല്‍ വിഭാഗം ഗവേഷകര്‍ എലികളില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്  പഠന വിവരം പുറത്തുവിട്ടത്.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‌ ഹൃദയപേശികളുടെ പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കാനും ആവശ്യമായ സംരക്ഷണം നല്‍കാനും സാധിക്കുമെന്നാണ് ജര്‍മനിയിലെ ഹെയ്ന്റിച്ച് ഹെയ്ന്‍ സര്‍വകലാശാല മെഡിക്കല്‍ വിഭാഗം ഫാക്കല്‍റ്റി ജൂഡിത് ഹെന്‍ഡലെര്‍ പറയുന്നത്.

മൈറ്റോകോണ്‍ഡ്രിയല്‍ പി27ന്റെ പ്രവര്‍ത്തനത്തിലൂടെ ഹൃദയപേശികളെ ബലപ്പെടുത്തുമെന്നും ആരോഗ്യം നിലനിര്‍ത്തുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

×