പൊള്ളലേല്‍ക്കുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍ ..

Wednesday, July 4, 2018

അടുക്കളയില്‍ ജോലി ചെയ്യുമ്പോള്‍ വീട്ടമ്മമാരുടെ കൈകളില്‍ ചിലപ്പോഴൊക്കെ പൊള്ളലേല്‍ക്കാറുണ്ട്. ചെറിയ പൊള്ളലിനുള്ള ചികിത്സ വീട്ടിൽതന്നെ ചെയ്യാവുന്നതാണ്.

  1.  തണുത്ത വെള്ളം പൊള്ളിയ ഭാഗത്ത് ഒഴിക്കുക.
  2. തുണിയോ ആഭരണങ്ങളോ പൊള്ളിയ ഭാഗത്തുണ്ടെങ്കിൽ അവ നീക്കംചെയ്യുക. പൊള്ളിയ ഭാഗത്തു നീര് വന്നാൽ അവ നീക്കം ചെയ്യുന്നതു പ്രയാസകരമാകും. ഒട്ടിപ്പിടിച്ചിരിക്കുന്ന വസ്ത്രങ്ങൾ നീക്കം ചെയ്യരുത്.
  3. പൊള്ളൽമൂലം രൂപപ്പെടുന്ന കുമിളകൾ പൊട്ടിക്കരുത്.
  4. ടിടി കുത്തിവയ്പ് എടുക്കുക.
  5. നെയ്യ്, വെണ്ണ, ഐസ്, മുട്ട, പഞ്ഞി എന്നിവ പൊള്ളിയ ഭാഗത്തു പുരട്ടരുത്. ഇത് ഇൻഫക്‌ഷൻ വരാനിടയാക്കും. പഞ്ഞി ഉപയോഗിച്ചാൽ അതു പൊള്ളലിൽ ഒട്ടിപ്പിടിക്കും.
  6. വിരലുകളുടെ ഇടയിൽ പൊള്ളലുണ്ടെങ്കിൽ വൃത്തിയുള്ള ഗോസ് വിരലുകൾക്കിടയിൽ വയ്ക്കുക.
×