Advertisment

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും തേങ്ങാവെള്ളം കുടിക്കാം... വണ്ണം പമ്പകടക്കും

New Update

publive-image

Advertisment

നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് തേങ്ങാ വെള്ളം. എന്നാല്‍ ഇത് കുടിയ്‌ക്കേണ്ട രീതിയില്‍ കുടിച്ചാല്‍ അമിത വണ്ണമൊക്കെ പമ്പ കടക്കും. ബയോ ആക്റ്റീവ് സംയുക്തങ്ങളുടെ സാന്നിധ്യവും നാരുകളുടെ ഉയര്‍ന്ന സാന്ദ്രതയും കാരണം, തേങ്ങാവെള്ളം നിങ്ങളുടെ ദഹനത്തെ സഹായിക്കും.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും തേങ്ങാവെള്ളം കുടിക്കാം. ഇതില്‍ കുറഞ്ഞ കലോറി മാത്രമേയുള്ളൂ. ദഹനത്തെ സഹായിക്കുകയും കൊഴുപ്പ് രാസവിനിമയം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ജൈവ-സജീവ എന്‍സൈമുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ദിവസത്തില്‍ 3-4 തവണയെങ്കിലും തേങ്ങാവെള്ളം കുടിക്കുന്നത് തടി കുറക്കാന്‍ സഹായിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാന്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ധാതുക്കളും തേങ്ങാവെള്ളത്തില്‍ നിന്നും ലഭിക്കും. ശരീരത്തിന് ആവശ്യമായ ജലാംശം നിലനിര്‍ത്താന്‍ തേങ്ങാവെള്ളം സഹായിക്കുന്നു.

ഉന്മേഷദായകമായ ഈ പാനീയത്തില്‍ ചെറിയ അളവില്‍ മധുരവുമുണ്ട്. ശരീരത്തെ ജലാംശം നിലനിര്‍ത്താന്‍ ഇതിലെ ഇലക്ട്രോലൈറ്റ് ഘടനയും സഹായിക്കുന്നു. തേങ്ങാവെള്ളം മെറ്റബോളിസം നിരക്ക് വര്‍ദ്ധിപ്പിക്കുകയും വിശപ്പ് നിയന്ത്രണത്തിലാക്കുകയും ദഹനത്തെ ലഘൂകരിക്കുകയും ചെയ്യുന്നു.

മെച്ചപ്പെട്ട മെറ്റബോളിസം നിങ്ങളുടെ ശരീരത്തെ ഭക്ഷണങ്ങള്‍ ഫലപ്രദമായി ദഹിപ്പിക്കാന്‍ സഹായിക്കുന്നു. തേങ്ങാവെള്ളത്തില്‍ നിരവധി പോഷകങ്ങളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഫൈബര്‍, പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം, സോഡിയം, ഇരുമ്പ് എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ഈ ഘടകങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. സ്ഥിരമായി തേങ്ങാവെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും കലോറിയുടെ ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്നു.

health tips
Advertisment