Advertisment

ചോളം അഥവാ പോപ്‌കോൺ ഒരു ജനപ്രിയ ഭക്ഷണമാണ്. കേരളത്തിനെ സംബന്ധിച്ചിടത്തോളം ചോളം നമ്മുടെ സ്വദേശ ഉല്പന്നമല്ല. ദിവസവും ചോളം കഴക്കുന്നത് കൊണ്ട് ആരോഗ്യത്തിനും മനസിനും ഉണ്ടാകുന്ന ഗുണങ്ങൾ അനവധിയാണ്

New Update

publive-image

Advertisment

സ്വീറ്റ് കോൺ എന്ന് കൂടി അറിയപ്പെടുന്ന ഈ ഭക്ഷണം ലോകമെമ്പാടുമുള്ള ആളുകൾ ഇഷ്ടപ്പെടുന്നു. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയിൽ സമ്പന്നമാണ് ചോളം. ചോളം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം;

ചോളത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ അത് കുടലിന്റെ ആരോഗ്യത്തെ വളരെയധികം പ്രോത്സാഹിപ്പിക്കും. കൂടാതെ അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് നിങ്ങളെ തടയും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഫൈബർ ചോളത്തിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി 1, ബി 5, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടനായ ചോളം കോശങ്ങൾ സൃഷ്ടിച്ച് പ്രമേഹത്തിനെതിരെ പോരാടാനും സഹായിക്കുന്നു.

കൊളസ്‌ട്രോള്‍ കുറക്കാനും ചോളം സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട് കൂടാതെ ഇതില്‍ കൊഴുപ്പ് കുറവാണ്. ഇത് മലബന്ധത്തെ തടയുകയും ദഹനം കാര്യക്ഷമമാക്കുകയും ചെയ്യും

വിറ്റാമിൻ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ ചോളത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുടിയുടെയും അസ്ഥികളുടെയും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന വിറ്റാമിന് ബി ചോളത്തിൽ ധാരാളമായി കാണപ്പെടുന്നു. ശരീരത്തിൻറെ ഊർജ്ജനില നിലനിർത്താനും ഇത് സഹായിക്കും. വിറ്റാമിൻ എ അടങ്ങിയിട്ടുള്ളതിനാൽ രോഗ പ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

ശരീരത്തിലെ രക്താണുക്കളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ ചോളത്തിൽ അടങ്ങിയിട്ടുണ്ട് ചുവന്ന രക്താണുക്കളെ ഉൽ‌പാദിപ്പിക്കുന്നതിന് ആവശ്യമായ പോഷകങ്ങൾ നൽകിക്കൊണ്ട് വിളർച്ചയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

ചോളം കഴിക്കുന്നതിലൂടെ നിങ്ങളുടെ സൗന്ദര്യവും വര്‍ദ്ധിപ്പിക്കാം. ചര്‍മ്മത്തിലുണ്ടാകുന്ന അസ്വസ്ഥകളെയും പ്രശനങ്ങളെയും ഇല്ലാതാക്കാന്‍ ചോളം സഹായിക്കുന്നു

ഗര്‍ഭിണികള്‍ക്കും ഏറെ ഗുണകരമാണ് ചോളം. ഇതിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് വളർച്ചയെ തടയുന്നതിന് ഉത്തമമാണ്. തടി കൂടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാന്‍ പറ്റിയ ഒരു ആഹാരം കൂടിയാണ് ചോളം.

കോശജ്വലനത്തെ ചെറുക്കാനും സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാനും കഴിയുന്ന ആന്റിഓക്‌സിഡന്റുകൾ ചോളത്തിലുണ്ട്. കൂടാതെ, കണ്ണിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന കരോട്ടിനോയിഡുകൾ, ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

health tips
Advertisment