Advertisment

മുഖക്കുരുവിന് കാരണമാകുന്ന അഞ്ച് ശീലങ്ങളെ കുറിച്ചറിയാം

New Update

publive-image

Advertisment

കൗമാര പ്രായമെത്തുമ്പോഴാണ് പലരിലും മുഖക്കുരു കണ്ട് തുടങ്ങുന്നത്. ഹോർമോൺ വ്യതിയാനം കാരണമുണ്ടാകുന്ന മുഖക്കുരു അത്ര പ്രശ്നമുളളതല്ല. മുഖക്കുരുവിന് കാരണമാകുന്ന മറ്റു നിരവധി ഘടകങ്ങളുണ്ട്.

ഹെയർകെയർ ഉൽപ്പന്നങ്ങളുടെ ഉപയോഗം

ചില ഹെയർകെയർ ഉൽപ്പന്നങ്ങൾ മുഖക്കുരുവിന് കാരണമാകാം. അവ ‘പോമേഡ് മുഖക്കുരു’ എന്ന് അറിയപ്പെടുന്നു. ഈ ഉൽ‌പ്പന്നങ്ങൾ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചർമ്മത്തിന്റെ പാളികളിൽ തടഞ്ഞുനിർത്തുകയും മുഖക്കുരു വർധിപ്പിക്കുകയും ചെയ്യും. സുഷിരങ്ങൾ അടഞ്ഞ് നെറ്റിയിലും മുടിയിഴകൾക്കിടയിലും കുരുക്കൾ ഉണ്ടാകുന്നു.

വരണ്ട ചർമ്മത്തെ പരിപാലിക്കാതിരിക്കുക

എണ്ണമയമുളള ചർമ്മക്കാരിൽ മാത്രമല്ല, വരണ്ട ചർമ്മക്കാർക്കും മുഖക്കുരു ഉണ്ടായേക്കാം. ചർമ്മം വളരെയധികം വരണ്ടാൽ ചർമ്മം പൊട്ടുന്നതിന് ഇടയാക്കും. മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകൾ ഈ വിള്ളലുകളിൽ പെരുകുകയും അങ്ങനെ മുഖക്കുരു ഉണ്ടാകുകയും ചെയ്യും.

സംസ്കരിച്ച ഭക്ഷണം ധാരാളം കഴിക്കുന്നത്

സംസ്കരിച്ച ഭക്ഷണം അമിതമായി കഴിക്കുന്നത് ചർമ്മത്തിന് നല്ലതല്ല. ഇത് ഇൻസുലിൻ അളവ് വർധിപ്പിക്കുകയും മെറ്റബോളിസം താറുമാറാക്കുകയും ചെയ്യും. മുഖക്കുരുവിന് ഇത് കാരണമാകും.

ആരോഗ്യകരമായ ചർമ്മം നിലനിർത്താൻ പച്ചക്കറികൾ, പോഷക സമൃദ്ധമായ ഭക്ഷണം എന്നിവ കഴിക്കുക. ചിപ്സ്, ചോക്ലേറ്റ്, സ്നാക്സ്, ജങ്ക് ഫുഡ് എന്നിവ അമിതമായി കഴിക്കുന്നതാകാം ചിലരിലെ മുഖക്കുരുവിന്റെ കാരണം.

മുഖത്തെ രോമം നീക്കം ചെയ്യുക

അതിശയകരമായി തോന്നാമെങ്കിലും മുഖത്തെ രോമം നീക്കം ചെയ്യുന്നത് ചിലപ്പോൾ മുഖക്കുരുവിന് കാരണമാകും. രോമം നീക്കം ചെയ്തതിനുശേഷമുണ്ടാകുന്ന ചൊറിച്ചിലിലൂടെ മുഖത്ത് തടിപ്പുണ്ടാകും. നിങ്ങൾ ചിലപ്പോഴെങ്കിലും ഇത് ശ്രദ്ധിച്ചുണ്ടാകും.

എന്നാൽ എല്ലാവരിലും ഈ പ്രശ്നങ്ങൾ ഉണ്ടാകില്ല. ചർമ്മത്തിന്റെ തരം അനുസരിച്ചാണ് ഓരോ പ്രശ്നങ്ങളും ഉണ്ടാകുക.

സ്കിൻകെയർ ഉൽപ്പന്നങ്ങളുടെ അമിത ഉപയോഗം

സ്കിൻകെയർ ഉൽപ്പന്നങ്ങൾ അമിതമായി ഉപയോഗിക്കുന്നതും മുഖക്കുരുവിന് കാരണമാകും. ഉൽപ്പന്നങ്ങൾ മാറി മാറി ഉപയോഗിക്കാതെ നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്ത് സ്ഥിരമായി അവ ഉപയോഗിക്കുക.

മറിച്ചായാൽ, ചർമ്മത്തിൽ ചൊറിച്ചിൽ, റെഡ്നെസ് എന്നിവയിലേക്ക് നയിച്ചേക്കാം, അങ്ങനെ മുഖക്കുരു പൊട്ടിപ്പുറപ്പെടുന്നു. മുഖക്കുരു മാറാനായി ഉപയോഗിക്കുന്ന നിരവധി ഉൽപ്പന്നങ്ങൾ, ക്രീമുകൾ എന്നിവയും മുഖക്കുരുവിന് കാരണമാകാം.

health tips
Advertisment