Advertisment

വിമാനം ഹൈജാക്ക് ചെയ്‌തെന്ന് ട്വീറ്റ് ; സ്‌പൈസ് ജെറ്റ് വിമാനത്തില്‍ നിന്ന് യാത്രക്കാരനെ ഇറക്കിവിട്ടു

author-image
Charlie
New Update

publive-image

Advertisment

ദുബൈയില്‍ നിന്ന് ജയ്പൂരിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം ഹൈജാക്ക് ചെയ്തെന്ന് ട്വീറ്റ് ചെയ്ത യാത്രക്കാരനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. രാജസ്ഥാനിലെ നാഗൗര്‍ സ്വദേശിയായ മോത്തി സിംഗ് റാത്തോഡ് (29) എന്ന യാത്രക്കാരനെയാണ് ബുധനാഴ്ച്ച വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടത്.

മോശം കാലാവസ്ഥയെ തുടര്‍ന്ന് സാധാരണ റൂട്ടില്‍ നിന്ന് മാറിയാണ് വിമാനം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ബുധനാഴ്ച രാവിലെ 9:45ന് ഡല്‍ഹിയില്‍ ഇറങ്ങിയ വിമാനത്തിന് ഉച്ചയ്ക്ക് 1:40ഓടെ പുറപ്പെടാനുള്ള എല്ലാ അനുമതിയും ലഭിച്ചു. ഇതിനിടെയാണ് വിമാനം ഹൈജാക്ക് ചെയ്തതായി മോത്തി റാത്തോഡ് ട്വീറ്റ് ചെയ്തത്.

യാത്രക്കാരനെ ലഗേജുകള്‍ സഹിതം വിമാനത്തില്‍ നിന്ന് ഇറക്കി വിടുകയും നിയമനടപടികള്‍ക്കായി അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കൈമാറുകയുമായിരുന്നു. പരിശോധനകള്‍ക്കും ശേഷം വിമാനം യാത്രതുടര്‍ന്നു. സംവത്തില്‍ ഐപിസി യിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

Advertisment