Advertisment

സാം മനേക് ഷാ ആയി ഗംഭീര മേക്കോവറിൽ വിക്കി കൗശൽ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഇന്ത്യയിലെ ആദ്യത്തെ ഫീൽഡ് മാർഷൽ ആയിരുന്ന സാം മനേക് ഷാ ആകാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് സൂപ്പർ താരം വിക്കി കൗശൽ. ചിത്രത്തിൽ ഗംഭീര മേക്കോവറിലാണ് വിക്കിയെത്തുന്നത്. സാം ആയുള്ള തന്‍റെ ലുക്ക് ഇൻസ്റ്റഗ്രാമിലൂടെ വിക്കി പങ്കുവയ്ക്കുകയും ചെയ്തു.

റാസി എന്ന ചിത്രത്തിനു ശേഷം മേഘ്ന ഗുൽസറും വിക്കിയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ധീരനായ രാജ്യസ്നേഹി, സാഹസികനായ ജനറൽ, അതിലുപരി ഇന്ത്യയുടെ ആദ്യഫീൽഡ് മാർഷൽ സാം മനേക് ഷാ എന്നാണ് വിക്കി ഫസ്റ്റ്ലുക്ക് പങ്കുവച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.

ഭവാനി അയ്യർ, ശാന്തനു ശ്രീവാസ്തവ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. റോണി സ്ക്രൂവാലയാണ് ചിത്രം നിർമിക്കുന്നത്. 2021 ൽ ചിത്രം തിയെറ്ററുകളിലെത്തും.

https://www.instagram.com/vickykaushal09/?utm_source=ig_embed

Advertisment