ഭൗതിക താല്പര്യങ്ങളും മരണഭയവും മാറ്റി സൂക്ഷ്മത പുലർത്തി ജീവിക്കുക: പി.എ.എം ഹാരിസ്

റഈസ്‌ കടവില്‍ ദമ്മാം റിപ്പോര്‍ട്ടര്‍
Wednesday, May 15, 2019

ദമ്മാം: ഇന്ത്യാ രാജ്യം ഇന്ന് വളരെ ആശങ്കയോടും ഉൽകണ്ഠയോടും കൂടി നിൽക്കുന്ന ഈ സാഹചര്യത്തിൽ ഭൗതിക താല്പര്യങ്ങങ്ങളും മരണ ഭയവുമാണ് എന്റെ സമുദായ ത്തിന്റെ നാശത്തിനു കാരണമെന്ന പ്രവാചക വചനം ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ ഭൗതികമായ താല്പര്യങ്ങളും മരണഭയവും മാറ്റി വെച്ചുകൊണ്ട് സൂക്ഷ്മത പുലർത്തി ഇസ്‌ലാമികമായ ജീവിതം നയിച്ചു മുന്നോട്ടു പോകാൻ നമ്മൾ തയ്യാറായാൽ അതിനു
അല്ലാഹുവിന്റെ സഹായം ഉണ്ടാകുമെന്ന് പ്രമുഖ മാധ്യമ പ്രവർത്തകനും തേജസ് ന്യൂസ് എഡിറ്ററുമായ പി.എ.എം ഹാരിസ് പറഞ്ഞു.

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ തേജസ് ന്യുസ് എഡിറ്റർ പി.എ.എം ഹാരിസ് സംസാരിക്കുന്നു.

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദമ്മാം കേരള ഘടകം ദമ്മാമിലെ ഹോളിഡേയ്‌സ് റെസ്റ്റോറ ന്റിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. ശാക്തീകരണം എന്നത് മറ്റാരെങ്കിലും നമുക്ക് തരേണ്ട ഒന്നല്ല. നമ്മൾ മറ്റാരെയെങ്കിലും ആശ്രയിച്ച് നിൽക്കേണ്ടവരും അല്ല. അല്ലാഹുവിൽ ഭരമേല്പിച്ചുകൊണ്ട് നിലകൊള്ളു വാനാണ് മുസ്ലിം സമൂഹത്തോട് വിശുദ്ധ ഖുർആൻ ആഹ്വാനം ചെയ്യുന്നത്. അത് കൊണ്ട് തന്നെ അതിന്നു തയ്യാറാകുന്ന വിഭാഗത്തിന് അല്ലാഹുവിന്റെ സഹായം ഉണ്ടാകുമെന്നും അദ്ധേഹം ഉദ്‌ബോധിപ്പിച്ചു.

പരിപാടിയിൽ ഫ്രറ്റേണിറ്റി ഫോറം കേരള ഘടകം പ്രസിഡന്റ് അബ്ദുല്ല കുറ്റ്യാടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സിറാജുദ്ദീൻ ശാന്തിനഗർ, നമീർ ചെറുവാടി സംസാരിച്ചു. ഖാലിദ് ബാഖവി ഖിറാഅത്ത് നടത്തി. അഹ് മദ് യൂസുഫ് കണ്ണൂർ, സുൽത്താൻ അൻവരി കൊല്ലം നേതൃത്വം നൽകി.

×