Advertisment

അട്ടപ്പാടിയിൽ ഉന്നത വിദ്യാഭ്യാസത്തിന്അവസരമൊരുക്കി ഇഗ്‌നോ പ്രവർത്തകർ അട്ടപ്പാടി സന്ദർശിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട് : ഉന്നത വിദ്യാഭ്യാസം ജനകീയ വൽക്കരിക്കുക,അട്ടപ്പാടിയിലെ ഗോത്രവിഭാഗങ്ങൾ ഉൾപ്പടെയുള്ള സാധാരണ ജനവിഭാഗത്തിന് ഉപരിപഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇഗ്‌നോ പാലക്കാട് സാരഥികൾ അഗളി ഹയർ സെക്കന്ററി സ്‌കൂളിൽ ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു.

Advertisment

ഏറ്റവും കുറഞ്ഞ ചെലവിൽ ഉന്നത വിദ്യാഭ്യാസം വിദൂര ഗ്രാമങ്ങളിൽ പോലും സാധ്യമാക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ജനകീയ സർവകലാശാലയായ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ലക്‌ഷ്യം.ഉന്നത വിദ്യാഭ്യാസത്തിനു പ്രായം തടസ്സമല്ലെന്നാണ് ഈ വിദൂര പഠനപദ്ധതിയുടെ പ്രത്യേകത.ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച കോഴ്സ് പരിചയപ്പെടുത്തൽ യോഗം ഇഗ്‌നോപാലക്കാട് ജില്ല അസിസ്റ്റന്റ് കോഡിനേറ്റർ ഷഹീദ മുബാറക് നയിച്ചു.

ഇഗ്‌നോ വടക്കഞ്ചേരി കോഡിനേറ്റർ സുജാകമൽ അധ്യക്ഷയായി. ആർ.രംഗൻ, രാജേഷ്, മുരുകൻ, ഗ്രീഷ്മ, സനിത, മുഫീദ് മുബാറക്,മാധ്യമ പ്രവർത്തകൻ സമദ് തുടങ്ങിയവർ പ്രസംഗിച്ചു.

അട്ടപ്പാടിയിൽ ഇഗ്‌നോ കോഴ്‌സുകൾ സംബന്ധിച്ച അന്വേഷണങ്ങൾക്ക്:9526906254

Advertisment