Advertisment

ഐ ഐ സി എഫ് റിയാദില്‍ നവരാത്രി സംഗീതാര്‍ച്ചന സംഘടിപ്പിച്ചു.

author-image
admin
Updated On
New Update

റിയാദ് : നവരാത്രിയോടനുബന്ധിച്ചു വിജയദശമി ദിനത്തില്‍ സൗദി അറേബ്യയിലെ റിയാദില്‍ 'ഇന്റർനാഷണൽ ഇന്ത്യൻ കൾച്ചറൽ ഫോറത്തിന്റെ (IICF) ആഭിമുഖ്യത്തിൽ ഒത്തുകൂടിയ നിറഞ്ഞ സദസിന് മുന്നിൽ പ്രമുഖ സംഗീതഞ്ജന്‍   മുഖത്തല ശിവജിയുടെ നേതൃത്വത്തില്‍ കര്‍ണാടക സംഗീത കച്ചേരി അരങ്ങേറി.

Advertisment

publive-image

ശങ്കര്‍ കേശവന്‍ (ശങ്കര്‍K7)  മൃദംഗവും രവിശങ്കര്‍ ഹാര്‍മോണി യവും വായിച്ചു. ഗണപതി സ്തുതിയില്‍ തുടങ്ങി കേട്ടുപതിഞ്ഞ ഹിമാഗിരിതനയേ എന്ന ശുദ്ധ ധന്യാസി രാഗത്തിലുള്ള കീര്‍ത്ത നവും അന്നപൂര്‍ന്നെവിശാലാക്ഷി എന്ന ശ്യാമ രാഗത്തിലെ ദീക്ഷിത കൃതിയും ആലപിച്ചപ്പോള്‍ നഗുമോ എന്ന ആഭേരി രാഗത്തിലുള്ള ത്യാഗരാജ കൃതി തനിയവര്‍ത്തനമായും നിറഞ്ഞ സദസ്സിനുമുന്നില്‍ അവതരിപ്പിക്കപ്പെട്ടു.

publive-image

17 വര്‍ഷത്തിനുശേഷമാണ് കചേരിക്കായി താന്‍ മൃദംഗം വായി ച്ചതെന്ന് ആസ്വാദകരെ വിസ്മയിപ്പിക്കുംവിധം തനിയാവര്‍ ത്തനം വായിച്ച ശങ്കര്‍ കേശവന്‍ പറഞ്ഞു. റിയാദില്‍ HSBC ബാങ്കില്‍ ഉദ്യോഗസ്ഥനാണ്  ശങ്കര്‍ കേശവന്‍. വയലിനു പകര മായി ഹാര്‍മോണിയം കൊണ്ട് മനോഹരമായി അകമ്പടി ചേര്‍ത്ത ചെന്നൈ സ്വദേശിയായ രവിശങ്കറും റിയാദിലെ ഒരു സ്വകാര്യ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് .

publive-image

 

കുട്ടികളെ പങ്കാളികളാക്കി ‘ആകാശരൂപിണി..’ എന്ന സിനിമ ഗാനവും മറ്റു ജനകീയ ഗാനങ്ങളും ആലപിച്ചുകൊണ്ട് ആസ്വാദ കരെ കയ്യിലെകുക്കാനും ശ്രീ ശിവജിയുടെ മസ്മരീക ആലപന സൌകുമാര്യംകൊണ്ട് സാധിച്ചു.

publive-image

പ്രദീപ്‌ മേനോന്‍ മുഖ്യാഥിതിയെ പൊന്നാടയണിയിച്ചു ആദരിച്ചു  മഹാദേവ അയ്യര്‍ കലാകാരന്മാര്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു. ബിജു മുല്ലശ്ശേരി, കൊച്ചുകൃഷ്ണന്‍ കാറ ല്‍മണ്ണ,   ഉണ്ണികൃഷ്ണന്‍ കൊയിപ്പള്ളില്‍, മനോജ്‌ നായര്‍ ഒറ്റപ്പാലം,  രഞ്ജിത്ത് എസ ആര്‍, എന്നിവര്‍ കലാ-സന്ദ്യക്കു നേതൃത്വം നല്‍കി. ശ്രീമതി സരിത ഉണ്ണികൃഷ്ണന്‍ അവതാരിക യായിരുന്നു .

publive-image

Advertisment