Advertisment

അൽ ഐൻ ഇൻകാസ് സ്‌നേഹോത്സവം 2020 ഷാനിമോൾ ഉസ്മാൻ എം എൽ എ ഉത്ഘാടനം നിർവഹിച്ചു.

author-image
admin
New Update

അൽ ഐൻ: ഇൻകാസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ അൽ ഐനിൽ *"സ്‌നേഹോത്സവം 2020" ഉത്ഘാടനം അരൂർ എം എൽ എ ഷാനിമോൾ ഉസ്‌മാൻ* നിർവഹിച്ചു. പ്രവാസലോകത്ത് ജീവകാരുണ്യ പ്രവർത്തനത്തിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന അൽ ഐൻ ഇൻകാസിനെ പ്രശംസിക്കുകയും ഇതുപോലുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ പ്രസ്ഥാനത്തിന് അഭിമാന മാണെന്നും ഉത്ഘാടന പ്രസംഗത്തിൽ എം എൽ എ ചൂണ്ടിക്കാട്ടി.

Advertisment

publive-image

അൽ ഐൻ ഇൻകാസ് സംസ്ഥാന പ്രസിഡന്റ് ഫൈസൽ തഹാനി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് മുസ്തഫ മുബാറക്, യുണൈറ്റഡ് മൂവേമെന്റ് കൺവീനർ ജിമ്മി, ഡോക്ടർ ഷാഹുൽ ഹമീദ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഇൻകാസ് ബിസിനസ്സ് എക്‌സലൻസി അവാർഡ്‌ വേൾഡ് ലിങ്ക് മാനേജിങ് ഡയറക്ടർ ഷംസുദ്ധീന് എം എൽ എ നൽകുകയും പ്രയോച കരായ എൻ എം സി ഹോസ്പിറ്റൽ പ്രതിനിധികളെ അനുമോദിക്കുകയും ചെയ്തു.

publive-image

 

കമോൺ കേരള ഫ്ലയർ പ്രകാശനം എം എൽ എ നിർവഹിച്ചു. 71 മത് റിപ്പബ്ലിക്ക് ദിന ആഘോഷ ങ്ങളുടെ ഭാഗമായി ഇൻകാസിന്റെ പ്രവർത്തകർ അവതരിപ്പിച്ച കലാ പരിപാടികൾ നേതാക്ക ളായ സലിം വെഞ്ഞ റമുട്,  മുസ്തഫ വട്ടംപറമ്പിൽ, ഹംസ വട്ടേക്കാട്, അബ്ദുറഹ്‍മാൻ, ബിജു മോൻ, സൈഫുദ്ധിൻ, മഹേഷ്, രജി, ഡേവിസ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സന്തോഷ് പയ്യന്നൂർ സ്വാഗതവും ട്രഷർ അലിമോൻ പെരുന്തല്ലൂർ നന്ദിയും രേഖപ്പെടുത്തി.

Advertisment