Advertisment

നല്ല ആരോഗ്യത്തിനായി ഉപയോഗിക്കാം ആര്യവേപ്പിന്റെ നീര്

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

publive-image

Advertisment

നമ്മുടെ ആരോഗ്യപരമായ ആവശ്യങ്ങളെല്ലാം പരിപാലിക്കാൻ നമ്മളിൽ ഭൂരിഭാഗം പേരും ഇന്നത്തെ കാലത്ത് ആയുർവേദത്തെയാണ് കൂടുതലായി ആശ്രയിക്കാറുള്ളത്. പലതരം ഇലകൾ ചവയ്ക്കുന്നതു മുതൽ അതിന്റെ നീരുകൾ കുടിക്കുന്നത് വരെ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണന്നാണ് ആയുർവേദത്തിൽ പറയുന്നത്.

ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ തലമുറകളായി സംസാരിക്കപ്പെടുന്ന ഒരു സസ്യമുണ്ടെങ്കിൽ, അത് ആര്യവേപ്പാണ്. കേരളത്തിലെ ഒട്ടു മിക്ക വീടുകളിലും കാണപ്പെടുന്ന ഒരു ഔഷധ വൃക്ഷമാണ് ആര്യവേപ്പ്. ഈ വൃക്ഷത്തിന്റെ ഇലകൾ, തടി, വിത്ത്, തൊലി എന്നിവയെല്ലാം പല വിധ ഗുണങ്ങളാൽ സമ്പന്നമാണ്. പ്രമേഹത്തെ നിയന്ത്രിക്കുന്നത് മുതൽ മുറിവുകൾ ഉണക്കുന്നതിന് വരെ ധാരാളം ഗുണങ്ങൾ അടങ്ങിയ ഒരു ഉത്തമ ഒറ്റമൂലിയാണ് ആര്യവേപ്പിന്റെ നീര്.

എല്ലാ രോഗങ്ങൾക്കുമുള്ള ഒറ്റമൂലി' എന്നും ആര്യവേപ്പിനെ വിളിക്കാറുണ്ട്, ഇത് വിവിധ രൂപങ്ങളിൽ ഉപയോഗിക്കാം. എല്ലാ ദിവസവും രാവിലെ വേപ്പ് ജ്യൂസ് വെറും വയറ്റിൽ കുടിക്കുന്നത് നിങ്ങളുടെ ദഹന പ്രശ്നങ്ങൾ ഒഴിവാക്കാൻ ഏറെ ഉപകരിക്കും. ഇത് ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് കുറച്ച്, വായുകോപം, വയറുവേദന എന്നിവയിൽ നിന്ന് മുക്തി നേടാനും സഹായിക്കുന്നു.

കോവിഡ് കാലത്ത് പ്രത്യേകിച്ച് ഏറ്റവുമധികം പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമാണ് രോഗപ്രതിരോധ ശേഷി. വേപ്പ് ജ്യൂസ് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് വിവിധ തരത്തിലുള്ള അണുബാധകളെ ചികിത്സിച്ച് എല്ലാത്തരം സൂക്ഷ്മാണുക്കളോടും പോരാടാനും സഹായിക്കുന്നു. ഇതിലെ ആൻറി ഫംഗസ്, ആൻറിവൈറൽ ഗുണങ്ങൾ പനി, ജലദോഷം, തൊണ്ടവേദന തുടങ്ങിയവയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു.

വൻകുടൽ പുണ്ണ്, പെപ്റ്റിക് അൾസർ, വ്രണം, വായ്പുണ്ണ് എന്നിവയുൾപ്പെടെ എല്ലാത്തരം അൾസറുകളെയും പരിഹരിക്കുവാൻ വേപ്പ് ജ്യൂസിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ സഹായിക്കും. മാത്രമല്ല, വേപ്പ് ജ്യൂസിലെ ബയോ ആക്റ്റീവ് സംയുക്തങ്ങൾ ടിഷ്യു പുനരുജ്ജീവനത്തെ വർദ്ധിപ്പിച്ച് മുറിവുകൾ പെട്ടെന്ന് ഉണക്കുന്നു . മുറിവുകളിൽ പുരട്ടുന്ന മരുന്നായും ഇത് ഉപയോഗിക്കാറുണ്ട്.

വിഷാംശം ഇല്ലാതാക്കുന്ന സ്വഭാവസവിശേഷതകൾ കൊണ്ട് സമ്പുഷ്ടമാണ് വേപ്പ്. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ അകറ്റാൻ എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് വേപ്പിൻ ജ്യൂസ് കുടിക്കുക. ഏറ്റവും നല്ല കാര്യം എന്തെന്നാൽ, അത് രക്തത്തെ ശുദ്ധീകരിക്കുകയും കൂടുതൽ ശുദ്ധമാക്കുകയും ചെയ്യുന്നു എന്നതാണ്. കൂടാതെ ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും.

പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങൾ ഇന്നത്തെ കാലത്ത് ആളുകൾക്കിടയിൽ വളരെയധികം വർദ്ധിച്ചുവരികയാണ്. അത് അടക്കി നിർത്തിയില്ലെങ്കിൽ, ഒരു പകർച്ചവ്യാധിയായി മാറാനുള്ള സാധ്യതയുണ്ട്. വേപ്പ് ജ്യൂസ് കുടിക്കുന്നതിലൂടെ ഈ പ്രശ്നം ഉണ്ടാവുന്നില്ല. ഈ പാനീയത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന ശക്തമായ ആന്റി-ഡയബറ്റിക് ഗുണങ്ങളുള്ളതിനാൽ അന്നജത്തെ ഗ്ലൂക്കോസാക്കി മാറ്റുന്നു, അതാണ് വേപ്പ് ജ്യൂസിനെ അത്തരമൊരു ഉത്തമ ഒറ്റമൂലിയാക്കി മാറ്റുന്നത്.

ayurvedam
Advertisment