Advertisment

ആദ്യഘട്ട വോട്ടെടുപ്പ് ദിനത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് ആദരവുമായി ഗൂഗിള്‍

author-image
ടെക് ഡസ്ക്
New Update

 

Advertisment

publive-image

ഇന്ത്യയിൽ പൊതുതെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നടക്കുന്നതിന്റെ പശ്ചാതലത്തിൽ പ്രത്യേക ഡൂഡിൽ ഒരുക്കി ഗൂഗിൾ. വോട്ട് ചെയ്ത മഷിപുരണ്ട കൈയുമായി തയ്യാറായിരിക്കുന്ന ഡൂഡിലില്‍ ക്ലിക്ക് ചെയ്താല്‍ എങ്ങനെ വോട്ട് ചെയ്യാം എന്ന നിര്‍ദ്ദേശത്തിലേക്കാണ് എത്തുക.

സ്ഥാനാർഥികളുടെ വിവരങ്ങളും, തെരഞ്ഞെടുപ്പ് തിയതി, സമയം, തിരിച്ചറിയല്‍ കാര്‍ഡ്, പോളിംഗ് ബൂത്തുകളെ പറ്റിയുള്ള വിവരങ്ങളും മുതൽ ഇ.വി.എം ഉപയോഗിക്കുന്നതിനെ കുറിച്ച് വരെ ഗൂഗിൾ തയ്യാറാക്കിയിട്ടുണ്ട്. മാത്രമല്ല പോളിംഗ് ബൂത്തില്‍ എന്തൊക്ക നടപടിക്രമങ്ങളാണ് ഉള്ളതെന്നും ഡൂഡില്‍ വ്യക്തമാക്കുന്നുണ്ട്. 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 91 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് പോയത്.

Advertisment