Advertisment

വടം വലി മത്സരവും ഫുട്‍ബോൾ ഷൂട്ടൗട്ടും സംഘടിപ്പിച്ചു.

author-image
admin
Updated On
New Update

ഖഫ്ജി: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഖഫ്ജിയിൽ വടം വലി മത്സരവും ഫുട്‍ബോൾ ഷൂട്ടൗട്ടും സംഘടിപ്പിച്ചു. സൗഹൃദം ആഘോഷിക്കൂ എന്ന പ്രമേയത്തിൽ സൗദിയിലുടനീളം നടത്തി വരുന്ന ഫ്രറ്റേണിറ്റി ഫെസ്റ്റിന്റെ ഭാഗമായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കുട്ടികൾക്ക് പ്രത്യേകം കായിക മത്സങ്ങളും സംഘടിപ്പിച്ചിരുന്നു.

8 ടീമുകൾ പങ്കെടുത്ത ഖഫ്ജി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ വടം വലി മത്സരത്തിൽ ഒന്നാം സ്ഥാനക്കാർക്കുള്ള മുട്ടനാടും ട്രോഫിയും ടീം ജവാഹറ കരസ്ഥമാക്കിയപ്പോൾ, രണ്ടാം സ്ഥാനക്കാർക്കുള്ള താറാവുകളും ട്രോഫിയും ടീം ബീച്ച് ബോയ്സ് സ്വന്തമാക്കി.

Advertisment

publive-image

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഖഫ്ജിയിൽ സംഘടിപ്പിച്ച വടം വലി മത്സരത്തിൽ ജേതാക്കളായ ജവാഹറ ടീം മുട്ടനാടും ട്രോഫിയുമായി.

നൂറോളം പേർ പങ്കെടുത്ത ഷൂട്ടൗട്ട് മത്സരത്തിൽ ഒന്നാം സമ്മാനമായ മിക്സി റിജോയി കരസ്ഥമാക്കി. കുട്ടികളുടെ ചിത്ര രചന മത്സരം ജൂനിയർ വിഭാഗത്തിൽ ഫിദ ഫാത്തിമ ഒന്നാം സ്ഥാനാവും, റുബീന ണ്ടാം സ്ഥാനം നേടി. സബ് ജൂനിയർ വിഭാഗത്തിൽ അഭിമന്യു, ഹിഷാം എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ലെമൺ ഇൻ സ്‌പൂൺ മത്സരത്തിൽ ഫിദ ഫാത്തിമ, ഷാഹിൻ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ മിഠായി പെറുക്കലിൽ ഒന്നാം സ്ഥാനം അയാനും രണ്ടാം സ്ഥാനം ഫഹിമയും കരസ്ഥമാക്കി. കൂടാതെ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി.

സമാപന സമ്മേളനത്തിൽ പ്രോഗ്രാം കൺവീനർ അബ്ദുല്ല നാറാത്ത് അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി ഫോറം ഖഫ്ജി ഏരിയ പ്രസിഡന്റ് റിയാസ് കൊല്ലായി ഉദ്ഘാടനം ചെയ്തു. ഫൈസൽ അഹ്‌മദ്‌ സാലിഹ് അൽ റുബയ മുഖ്യാഥിതിയായിരുന്നു. ഏരിയ സെക്രട്ടറി

ഹനീഫ  കൂവപ്പാടി,റഫീഖ് കുറിഞ്ചിലക്കാട് സംസാരിച്ചു.

ജംഷീർ നീർവേലി, വഹാബ് പൂവ്വച്ചൽ, ബഷീർ യൂണിവേഴ്സിറ്റി, അബ്ദുൽ സലാം വെമ്പായം, സൈദലവി, ഹനീഫ തമിഴ് നാട്, ശാമിൽ , ദാവൂദ് കർണാടക പരിപാടികൾ നിയന്ത്രിച്ചു.

 

Advertisment