Advertisment

ഇന്ത്യന്‍ അമേരിക്കന്‍ അപര്‍ണ്ണ മദിറെഡ്ഡി സാന്‍ റാമോണ്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു

New Update

സാന്‍ റാമോണ്‍ (കാലിഫോര്‍ണിയ): കാലിഫോര്‍ണിയയിലെ ബിസിനസ് സം‌രംഭക അപര്‍ണ്ണ മദിറെഡ്ഡി സാന്‍ റാമോണ്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു. നാലു തവണ മേയര്‍ സ്ഥാനം അലങ്കരിച്ച ബില്‍ ക്ലാര്‍ക്ക്സണ് പകരക്കാരിയായാണ് അപര്‍ണ്ണ മത്സരത്തിനിറങ്ങുന്നത്. ഇതുവരെ എതിരാളികളായി ആരും മുന്നോട്ടു വന്നിട്ടില്ലെ ങ്കിലും അപര്‍ണ്ണ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നേരത്തെ, സാന്‍ റാമോണ്‍ സിറ്റി കൗണ്‍സിലിലേക്ക് മത്സരിച്ചെങ്കിലും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.

Advertisment

publive-image

അപര്‍ണ്ണ മദിറെഡ്ഡി (നടുക്ക്) ഭര്‍ത്താവ് വെങ്കി, മകള്‍ ആരാധന എന്നിവരോടൊപ്പം

വടക്കന്‍ കാലിഫോര്‍ണിയയിലെ ഈസ്റ്റ് ബേയില്‍ സ്ഥിതിചെയ്യുന്ന സാന്‍ റാമോണിലെ നിരവധി സന്നദ്ധ സംഘടനകളില്‍ അപര്‍ണ്ണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിവേഗം വളരുന്ന പട്ടണത്തിന്റെ വികസനത്തിന് മുന്‍ഗണന നല്‍കുന്ന ഓപ്പണ്‍ സ്പേസ് ഉപദേശക സമിതിയുടെ ചെയര്‍മാനാണ് അവര്‍. സംരക്ഷണത്തിനായി കൈവശം വയ്ക്കാവുന്ന സ്ഥലത്തിന് കമ്മിറ്റി മുന്‍ഗണന നല്‍കുന്നു. കൂടാതെ, ഓപ്പണ്‍ സ്പേസ് ഏറ്റെടുക്കലിനായി ഫണ്ട് സുരക്ഷിതമാക്കാനും ശ്രമിക്കുന്നുണ്ട്.

1998-ല്‍ ഭര്‍ത്താവ് വെങ്കിയ്ക്കൊപ്പം അര്‍വാസോഫ്റ്റ് ഇന്‍കോര്‍പ്പറേറ്റഡ് എന്ന സ്ഥാപനം ആരംഭിച്ച അപര്‍ണ്ണ, നിലവില്‍ കോണ്‍‌ട്ര കോസ്റ്റ കൗണ്ടിയുടെ 2020 സെന്‍ സസ് കംപ്ലീറ്റ് കൗണ്ട് സ്റ്റിയറിംഗ് കമ്മിറ്റിയിലും സേവനമനുഷ്ഠിക്കുന്നു. കൂടാതെ അടുത്ത വര്‍ഷത്തെ സെന്‍സസില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രദേശവാസികളെ സജീവമായി ഉപദേശിക്കുകയും ചെയ്യുന്നു. ഓരോ ദശകത്തിലും സെന്‍സസ് എടുക്കു കയും, പ്രതിനിധി സഭ എങ്ങനെയാണ് രൂപപ്പെടുത്തുന്നതെന്നും, ഫെഡറല്‍ ഫണ്ട് എങ്ങനെയാണ് ഭാഗികമായി നിര്‍ണ്ണയിക്കുകയും ചെയ്യുന്നുവെന്ന് ജനങ്ങള്‍ക്ക് ബോധവത്ക്കരണം നടത്തുകയും ചെയ്യുന്നു.

പൗരത്വത്തെക്കുറിച്ചുള്ള ചോദ്യം സെന്‍സസ് ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തണമെന്ന് ട്രംപ് ഭരണകൂടം നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി വക്താക്കളും മറ്റുള്ളവരും അടുത്ത വര്‍ഷത്തെ സെന്‍സസില്‍ എണ്ണത്തില്‍ ഗണ്യമായ കുറവു വരുമെന്ന് ആശങ്ക പ്രകടിപ്പിച്ചു. സാന്‍ റാമോണിന്‍റെ ഡൈവഴ്സിറ്റി ടാസ്ക് ഫോഴ്സിലും അപര്‍ണ്ണ പ്രവര്‍ത്തിക്കുന്നുണ്ട്. ഡിസ്കവറി കൗണ്‍സലിംഗ് സെന്ററി ന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ അവര്‍ ട്രൈ‌വാലി മാനസികാരോഗ്യ ഉപദേശക സമിതി അംഗവുമാണ്.

പ്രാദേശിക ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തകയാണ് അപര്‍ണ്ണ. 'ഞങ്ങളുടെ നഗരം ഒരു നിര്‍ണായക ഘട്ടത്തിലായതിനാലാണ് ഞാന്‍ മേയര്‍ സ്ഥാന ത്തേക്ക് മത്സരിക്കാനിറങ്ങിയത്. കാര്യങ്ങള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന മറ്റൊരു യുഗത്തിലാണ് നമ്മള്‍ ജീവിക്കുന്നത്,' അപര്‍ണ്ണ പറഞ്ഞു. ഫലപ്രദമായ ഭരണത്തിന്‍റെ കാര്യത്തില്‍, മുമ്പ് പ്രവര്‍ത്തിച്ചിരുന്ന നയങ്ങളും ആശയങ്ങളും ഇന്ന് ലിറ്റ്മസ് പരിശോധനയില്‍ വിജയിക്കുകയില്ല. വരും പതിറ്റാണ്ടുകളില്‍ സാന്‍ റാമോണ്‍ സാമ്പത്തികമായി നല്ല നിലയില്‍ നിലനില്‍ക്കണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു,' അവര്‍ പറഞ്ഞു.

അപര്‍ണ്ണ മദിറെഡ്ഡിയും ഭര്‍ത്താവും മകള്‍ ആരാധനയോടൊപ്പം 22 വര്‍ഷമായി സാന്‍ റാമോണില്‍ താമസിക്കുന്നു. അപര്‍ണ്ണയ്ക്ക് ഭൂമിശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുണ്ട്. കൂടാതെ ഭൂവിനിയോഗ ആസൂത്രണം ഉള്‍പ്പടെ നഗര, ഗ്രാമീണ, മനുഷ്യ ഭൂമിശാസ്ത്രത്തില്‍ പ്രാവീണ്യവും ഉണ്ട്.

Advertisment