ഹോട്ട് ലുക്കിൽ ക്ലാസായി ഐശ്വര്യ ആരാധകർക്ക് വിസ്മയമാവുന്നു. വീഡിയോ വൈറല്‍

ഫിലിം ഡസ്ക്
Saturday, August 4, 2018

ഐശ്വര്യ റായിയുടെ പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലും വൈറലാവുന്നു. ഹോട്ട് ലുക്കിൽ ക്ലാസായി എത്തുന്ന ഐശ്വര്യയുടെ ചിത്രങ്ങൾ വിസ്മയമാവുകയാണ് ആരാധകർക്ക്. ബ്രൈഡ്സ് ടുഡേ മാഗസിനുവേണ്ടിയാണ് ഐശ്വര്യ ഫോട്ടോഷൂട്ട് ന‌ടത്തിയത്. ചിത്രങ്ങൾ െഎശ്വര്യ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

പിങ്ക് ഗൗൺ അണിഞ്ഞ ഐശ്വര്യയുടെ ചിത്രമാണ് ഏറെ ശ്രദ്ധേയം. കൂടാതെ വെള്ള നിറത്തിലുള്ള വെൽവറ്റ് ഗൗണിലും െഎശ്വര്യ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഫന്നെ ഖാൻ ആണ് ഐശ്വര്യയുടെ അടുത്ത ചിത്രം. 17 വർഷങ്ങൾക്കുശേഷം ഐശ്വര്യയും അനിൽ കപൂറും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഇൗ ചിത്രത്തിനുണ്ട്. ഐശ്വര്യയും ഭർത്താവ് അഭിഷേകും ഒന്നിക്കുന്ന ഒരു ചിത്രവും ഉടനെത്തുെമന്നാണ് സൂചന.

എട്ടു വര്‍ഷത്തെ കാലയളവിന് ശേഷം ഇരുവരും ഒരുമിച്ചു ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ‘ഗുലാബ് ജാമുന്‍’ ആണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന അഭി-ആഷ് ദമ്പതികളെ ഒന്നിപ്പിക്കുന്ന ചിത്രം.

×