Advertisment

'എന്‍റെ തീരുമാനത്തില്‍ മാറ്റമില്ല. ആര്യയെ മാത്രമേ വിവാഹം ചെയ്യൂ. അതിന് സാധിച്ചില്ലെങ്കില്‍ കല്യാണം കഴിക്കുന്നില്ല' - അബര്‍നദി

author-image
ഫിലിം ഡസ്ക്
New Update

ടന്‍ ആര്യ തന്റെ ജീവിത പങ്കാളിയെ കണ്ടെത്താന്‍ സംഘടിപ്പിച്ച റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈയില്‍ അപ്രതീക്ഷിതമായായിരുന്നു പ്രേക്ഷകരുടെ ഇഷ്ട മത്സരാര്‍ത്ഥിയായ അബര്‍നദി പുറത്താകുന്നത്. മത്സരാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് അബര്‍നദിക്കായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അബര്‍നദി ആര്‍മിയും ഉണ്ടായിരുന്നു.

Advertisment

publive-image

ഇപ്പോള്‍ സിനിമയില്‍ സജീവമാകുകയാണ് അബര്‍നദി. എന്നാല്‍ സിനിമയില്‍ എത്ര തിരക്കേറിയാലും താന്‍ ആരാധകര്‍ക്ക് നല്‍കിയ വാക്കില്‍ മാറ്റമില്ലെന്ന് പറഞ്ഞ് അബര്‍നദി വീണ്ടുമെത്തിയിരിക്കുകയാണ്.

ഷോ കഴിഞ്ഞിട്ടിപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞു. കുറച്ചു തൂടി പക്വത വന്നാല്‍ എന്റെ തീരുമാനം മാറുമെന്ന് പലരും പറഞ്ഞു. എന്റെ ചിന്താഗതിക്ക് യാതൊരു മാറ്റവുമില്ല. ആര്യയെ മാത്രമേ വിവാഹം ചെയ്യൂ. അതിന് സാധിച്ചില്ലെങ്കില്‍ കല്യാണം കഴിക്കുന്നില്ല.

ഞാന്‍ ഇപ്പോള്‍ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. എന്റെ ജോലിക്കാണ് കൂടുതല്‍ പ്രധാന്യം നല്‍കുന്നത്. വിവാഹം അല്ലാതെ ജീവിതത്തില്‍ മറ്റു വലിയ കാര്യങ്ങളുണ്ട്. ആദ്യം അതെല്ലാം ചെയ്തു തീര്‍ക്കണം.- അബര്‍നദി പറഞ്ഞു.

വസന്തബാലന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അബര്‍നദിയിപ്പോള്‍. ജി.വി പ്രകാശ് ആണ് ചിത്രത്തിലെ നായകന്‍.

 

 

Advertisment