‘വിജയ് സാറിന് ഭാവിയില്‍ ചിത്രങ്ങള്‍ ലഭിക്കുമോ എന്ന് സംശയമാണ് ‘ – അബര്‍നദി

ഫിലിം ഡസ്ക്
Tuesday, June 12, 2018

‘ട്രാഫിക് രാമസ്വാമി’എന്ന ചിത്രത്തില്‍ നടന്‍ വിജയുടെ അച്ഛനും തമിഴിലെ സൂപ്പര്‍ ഹിറ്റ് നിര്‍മാതാവുമായ എസ്.എ.ചന്ദ്രശേഖറാണ് പ്രധാന കഥാപാത്രം ചെയ്യുന്നത്.

ചന്ദ്രശേഖര്‍ സാറിന്റെ പ്രകടനം കണ്ടിട്ട് വിജയ് സാറിന് ഭാവിയില്‍ ചിത്രങ്ങള്‍ ലഭിക്കുമോ എന്ന് സംശയമാണെന്ന് പറയുകയാണ്‌ എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ അബര്‍ണദി. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍  സംസാരിക്കുകയായിരുന്നു അബര്‍ണദി.

അബര്‍ണദിയുടെ വാക്കുകളിലൂടെ;

എനിക്കറിയില്ല വിജയ് സാറിന് ഭാവിയില്‍ ചിത്രങ്ങള്‍ ലഭിക്കുമോ എന്ന്. കാരണം ചന്ദ്രശേഖര്‍ സാര്‍ അത്രയ്ക്കും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. അത് വേറെ ലെവല്‍ പ്രകടനമാണ്.  ഈ സിനിമ അതിന്റെ ഉള്ളടക്കം കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകും. ഞാന്‍ ഈ ടീമിന് വലിയ വിജയം ആശംസിക്കുന്നു.  സംവിധായകന്‍ വിക്കിക്ക് എല്ലാ വിധ ആശംസകളും.’ അബര്‍ണദി പറഞ്ഞു

സാമൂഹ്യ പ്രവര്‍ത്തകനും ട്രാഫിക് പോലീസ് കോണ്‍സ്റ്റബിളുമായിരുന്ന ട്രാഫിക് രാമസ്വാമിയുടെ ജീവിതം ആസ്പദമാക്കി വിക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാഫിക് രാമസ്വാമി. സംഭവബഹുലമായ ജീവിതം നയിക്കുന്ന രാമസ്വാമിയെയാണ് ചിത്രത്തില്‍ ചന്ദ്രശേഖര്‍ അവതരിപ്പിക്കുന്നത്.

×