Advertisment

'എനിക്കൊപ്പം ചേര്‍ത്ത് പറയുന്നയാളുടെ പേരെങ്കിലും എന്നോട് പറയൂ. അറിയാന്‍ ആഗ്രഹമുണ്ട്' - പ്രണയവാര്‍ത്തകള്‍ക്ക് മറുപടിയുമായി ഐശ്വര്യ 

author-image
ഫിലിം ഡസ്ക്
New Update

ടി ഐശ്വര്യ രാജേഷ് ഒരു സഹതാരവുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹമുണ്ടെന്നുമൊക്കെ കുറച്ചുദിവസങ്ങളായി തമിഴ് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമൊക്കെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഐശ്വര്യ രാജേഷ്. ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രതികരണം.

Advertisment

publive-image

'എന്റെ പ്രണയത്തെക്കുറിച്ചുള്ള പ്രചരണങ്ങള്‍ കുറച്ചുകാലമായി കേള്‍ക്കുന്നു. എനിക്കൊപ്പം ചേര്‍ത്ത് പറയുന്നയാളുടെ പേരെങ്കിലും എന്നോട് പറയൂ. അറിയാന്‍ ആഗ്രഹമുണ്ട്. ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളെ തടയണം. അത്തരത്തില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ നിങ്ങളെ അത് ആദ്യം അറിയിക്കുക ഞാന്‍ തന്നെയാവും. ഇപ്പോഴും സിംഗിള്‍ ആണ്, സന്തോഷവതിയുമാണ്', - ഐശ്വര്യ ട്വിറ്ററില്‍ കുറിച്ചു.

ജോമോന്റെ സുവിശേഷങ്ങള്‍, സഖാവ് എന്നീ മലയാള സിനിമകളില്‍ ഐശ്വര്യ പ്രധാന വേഷങ്ങളില്‍ എത്തിയിട്ടുണ്ട്. കാക്കമുട്ടൈ, കനാ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ തമിഴകത്ത് നേരത്തേ ശ്രദ്ധേയയാണ് ഐശ്വര്യ.

Advertisment