ആമി ജാക്സൺ സ്വവർഗ അനുരാഗിയോ ? പെൺസുഹൃത്തിനൊപ്പമുള്ള ഫോട്ടോ വിവാദമാകുന്നു

Friday, June 8, 2018

തെന്നിന്ത്യൻ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയനായികയായി മാറിയ താരമാണ് ആമി ജാക്സൺ.  ഇപ്പോൾ ഒരു വിവാദഫോട്ടോയിലൂടെ നടി വാർത്തകളിൽ ഇടംനേടുകയാണ്.

പെൺസുഹൃത്തിനൊപ്പം നിൽക്കുന്നൊരു ചിത്രം നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. അതിൽ കുറിച്ചിരിക്കുന്ന അടിക്കുറിപ്പാണ് ആരാധകർക്കിടയില്‍ വലിയ ചർച്ചകൾക്ക് ഇടവെച്ചിരിക്കുന്നത്. ‘വൈഫ് ലൈഫ്’ എന്നായിരുന്നു ആമി ചിത്രത്തിന് നൿകിയ അടിക്കുറിപ്പ്.

ഇതോടെ ആമി സ്വവർഗ അനുരാഗി ആണോ എന്നാണ് ചിത്രത്തിന് വരുന്ന കൂടുതൽ കമന്റുകളിലും ആരാധകരുടെ സംശയം. കൂടാതെ നടിയും പെണ്‍കുട്ടിയും തമ്മില്‍ പ്രണയമാണെന്ന് വ്യക്തമാക്കുന്നതാണ് ആ ചിത്രങ്ങളെന്നും ചിലര്‍ പറയുന്നുണ്ട്.

വിദേശനടിയായതുകൊണ്ട് തന്നെ ഇൻസ്റ്റഗ്രാമിൽ ചൂടൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ശ്രദ്ധനേടാറുള്ള നടിയാണ് ആമി. മുന്‍പ് രണ്ട് പെൺമോഡലുകൾക്കൊപ്പം നഗ്നയായി ഫോട്ടോഷൂട്ട് നടത്തി ആമി വിവാദത്തിലായിരുന്നു.

×