Advertisment

അച്ഛന്റെ കുടുംബത്തെക്കുറിച്ചും പൂര്‍വ്വികരെക്കുറിച്ചും അറിയണം - താന്‍ ഡി.എന്‍.എ ടെസ്റ്റിന് വിധേയയായെന്ന് എമി

author-image
ഫിലിം ഡസ്ക്
New Update

താന്‍ ഡി.എന്‍.എ ടെസ്റ്റിന് വിധേയയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി എമി ജാക്‌സണ്‍. അച്ഛന്റെ കുടുംബത്തെക്കുറിച്ചും പൂര്‍വ്വികരെക്കുറിച്ചും അറിയാനാണ് താന്‍ ടെസ്റ്റ് ചെയ്തതെന്ന് എമി പറയുന്നു.

Advertisment

'എന്നോട് ആളുകള്‍ ഏത് നാട്ടുകാരിയാണെന്ന് ചോദിക്കാറുണ്ട്. ഇംഗ്ലണ്ട് എന്ന് ഉത്തരം നല്‍കുമ്പോള്‍ പലര്‍ക്കും സംശയമാണ്. എന്റെ കുടുംബവേരുകളെക്കുറിച്ചാണ് പിന്നീട് അവര്‍ക്ക് അറിയേണ്ടത്.

publive-image

അവര്‍ പറയുന്നത് എന്നെ കണ്ടാല്‍ ബ്രിട്ടീഷുകാരിയാണെന്ന് പറയില്ലെന്നാണ്. എന്റെ കുടുംബം എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. കുടുംബ ചരിത്രം അറിയാനാണ് ഞാന്‍ ടെസ്റ്റിന് മുതിര്‍ന്നത്.

എന്റെ അച്ഛന്റെ അമ്മ പോര്‍ച്ചുഗീസില്‍ നിന്നാണ്. 1900 കളില്‍ ജനിച്ച ഐല്‍ ഒഫ് മാനില്‍ സ്ഥിരതാമസമാക്കി. അച്ഛന്റെ കുടുംബ ചരിത്രത്തെക്കുറിച്ച് എനിക്ക് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്.

ഡി.എന്‍.എ ആന്‍സിസ്റ്ററി ടെസ്റ്റിലൂടെ എനിക്ക് കൂടുതല്‍ അറിയാന്‍ സാധിക്കുമെന്ന് മനസ്സിലായി. കുറച്ച് ദിവസത്തിനുള്ളില്‍ ടെസ്റ്റിന്റെ റിപ്പോര്‍ട്ട് എനിക്ക് ലഭിക്കും' - എമി പറയുന്നു.

വൈ ക്രോമസോമിന്റെ ടെസ്റ്റാണ് 'എമി ചെയ്തിരിക്കുന്നത്. ബ്രിട്ടീഷുകാരിയാണെങ്കിലും എമി ഇന്ത്യന്‍ വംശജയാണെന്ന് കരുതുന്നവരാണ് ഏറെയും.

Advertisment