തന്റെ ജീവിത പങ്കാളിയെ കണ്ടെത്താനായുള്ള ആര്യയുടെ എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോ തുടങ്ങിയതും അവസാനിച്ചതും വിവാദങ്ങളിലൂടെയാണ്. ഫൈനലില്‍ ആരെയും തനിക്ക് വിവാഹം കഴിക്കാന്‍ പറ്റില്ലെന്ന് ആര്യ പറഞ്ഞത് മത്സരാര്‍ഥികളെയും പ്രേക്ഷകരെയും ഒരേപോലെ ഞെട്ടിച്ചിരുന്നു.
ശ്രീലങ്കന്‍ സ്വദേശി സൂസന്ന, മലയാളികളായ സീതാലക്ഷ്മി, അഗത എന്നിവരായിരുന്നു ഫൈനലിൽ എത്തിയത്. ആര്യയുടെ തീരുമാനത്തിനെ മാനിക്കുന്നുവെന്ന്‍ പറഞ്ഞ് ആര്യയ്ക്ക് പിന്തുണയുമായി സീതാലക്ഷ്മിയും അഗതയും രംഗത്തെത്തിയിരുന്നു.
എന്നാൽ മത്സരാർത്ഥികളിൽ സൂസന്ന ഒന്നും പ്രതികരിക്കാതെ കാനഡയിലേക്ക് തിരികെ പോയിരുന്നു. ഇപ്പോഴിതാ സൂസന്നയുടെ വെളിപ്പെടുല്‍ ചർച്ചയാകുകയാണ്. സമൂഹമാധ്യമത്തിൽ ലൈവിൽ വന്നായിരുന്നു സൂസന്നയുടെ പ്രതികരണം.
ആര്യയെ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മാത്രമല്ല ഇനി ആര്യയെ കാണുന്നില്ലെന്നും സൂസന്ന പറഞ്ഞു. പരിപാടി മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയിലൂടെയാണോ നടത്തിയതെന്ന ആരാധകരുടെ ചോദ്യത്തിന് അതെ, എന്നായിരുന്നു സൂസന്നയുടെ ഉത്തരം. സൂസന്നയുടെ വെളിപ്പെടുത്തൽ വലിയ ചർച്ചയായതോടെ ലൈവ് വിഡിയോ സൂസന്ന പിന്നീട് നീക്കം ചെയ്തു.
ഫൈനലിലെത്തിയ മത്സരാര്‍ഥികളില്‍ സൂസന്നയ്ക്കായിരുന്നു പ്രായക്കൂടുതല്‍. വിവാഹ മോചിതയായ ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്.