അഥര്‍വ നായകനാകുന്ന ബൂമെറാങ്ങിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ഫിലിം ഡസ്ക്
Saturday, August 4, 2018

കര്‍ഷകരുടെ പ്രശ്‍നങ്ങള്‍ പറയുന്ന തമിഴ് സിനിമ ബൂമെറാങ്ങിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അഥര്‍വയാണ് നായകന്‍.  മേഘ ആകാശ് ആണ് ചിത്രത്തിലെ നായിക.

കര്‍ഷകരുടെ ദുരിതങ്ങളും ജലത്തിന്റെ ദൌര്‍ലഭ്യവുമാണ് ബൂമെറാങിന്റെ പ്രമേയമാകുന്നതെന്ന് സംവിധായകൻ ആര്‍ കണ്ണൻ പറഞ്ഞു. സാമൂഹ്യസന്ദേശങ്ങള്‍ നല്‍കുന്ന സിനിമകള്‍ ഹിറ്റാകുന്നത് സന്തോഷം പകരുന്ന കാര്യമാണെന്നും ആര്‍ കണ്ണൻ പറഞ്ഞു.

ആർ ജെ ബാലാജി, ഇന്ദുജ, സുഹാസിനി, സ്റ്റണ്ട് സിൽവ തുടങ്ങിയവരാണ് മറ്റ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

×