വിവാഹമേളമൊരുങ്ങുന്നു. സബ്യസാചി വസ്ത്രമണിഞ്ഞ്‌ അതിസുന്ദരിയായി ദീപിക

ഫിലിം ഡസ്ക്
Saturday, November 3, 2018

ൺവീർ സിം​ഗ്-ദീപിക പദുകോൺ താരജോഡികളുടെ വിവാഹത്തിന് മുമ്പുള്ള പ്രീ വെഡ്ഡിങ് ആഘോഷ പരിപാടികളിൽ അതിസുന്ദരിയായി ദീപിക. സബ്യസാചി ഡിസൈനിൽ ഓറഞ്ച് നിറത്തിലുള്ള വസ്ത്രം അണിഞ്ഞ് തിളങ്ങി നിൽക്കുകയാണ് ദീപിക.

ദീപികയുടെ സ്റ്റൈലിസ്റ്റും സുഹൃത്തുമായ ഷലീന നതാലിയാണ് പ്രീ വെഡ്ഡിങ് ആഘോഷ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ദീപികയുടെ ചിത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടി ഏറ്റെടുത്തിരിക്കുകയാണ്.

ദീപികയുടെ ബാം​ഗ്ലൂരിലെ വീട്ടിൽവച്ചാണ് ആ​ഘോഷങ്ങൾക്ക് തുടക്കമിട്ടത്. ദീപികയുടെ അമ്മ ഉജ്ജാല പദുക്കോൺ വീട്ടിൽ നന്ദി പൂജ നടത്തി. നവംബർ 14, 15 ദിവസങ്ങളിലായി ഇറ്റലിയിലാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്.

×