ജാന്‍വി കപൂറിന്റെ അരങ്ങേറ്റ ചിത്രം ധടക്കിന്‍റെ ട്രെയിലര്‍ പുറത്ത്

ഫിലിം ഡസ്ക്
Monday, June 11, 2018

മകള്‍ ജാന്‍വി കപൂറിന്റെ അരങ്ങേറ്റ ചിത്രം കാണാതെയായിരുന്നു നടി ശ്രീദേവി വിടവാങ്ങിയത്. എന്നാൽ സിനിമയിലെ ചില രംഗങ്ങൾ കണ്ട് ആവശ്യമായ ഉപദേശങ്ങൾ അമ്മ നൽകിയിരുന്നെന്ന് ജാന്‍വി പറഞ്ഞിരുന്നു.

ജാന്‍വി നായികയാകുന്ന ധടക്കിന്‍റെ ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. ജൂലൈ ഇരുപതിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഇഷാൻ ഖട്ടർ ആണ് നായകന്‍. ശശാങ്ക് സംവിധാനം ചെയ്യുന്ന ചിത്രം സൈറത്ത് എന്ന മറാത്തി സിനിമയെ ആസ്പദമാക്കിയാണ് എടുത്തിരിക്കുന്നത്.

രാജസ്ഥാനിലെ ജാതീയ സമൂഹത്തിന്‍റെ പശ്ചാത്തലത്തിലാണ് ധടക്കിന്‍റെ കഥ. താഴ്ന്ന ജാതിക്കാരനായ മാധൂറിനെ പ്രണയിക്കുന്ന പാർത്ഥ്‍വി. ഇരുവരുടെയും പ്രണയത്തെ കുടുംബം എതിർക്കുന്നതോടയുണ്ടാകുന്ന സംഘർഷങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

×