‘എന്റെ ലുക്ക് കോപ്പിയടിക്കാന്‍ നോക്കുന്നു. ആരാണിയാള്‍?’ – തന്റെ അപരനെ കണ്ട് ഞെട്ടി ഇമ്രാന്‍ ഹാഷ്മി

ഫിലിം ഡസ്ക്
Friday, September 7, 2018

അസാധാരണമായ സാമ്യം കൊണ്ട് തന്റെ അപരനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി. തന്റെ അപരന്റെ ചിത്രം ഇമ്രാന്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

ആരാണീ ചതിയന്‍? എന്റെ ലുക്ക് കോപ്പി അടിക്കാന്‍ നോക്കുന്നു എന്ന കുറിപ്പോടെയാണ് തന്റെ അപരന്റെ ചിത്രം ഇമ്രാന്‍ പങ്കു വച്ചത്.

ഇയാളുടെ പേര് മസ്ദ ഖാന്‍ എന്നാണെന്നും ഇയാള്‍ പാക്കിസ്ഥാന്‍കാരന്‍ ആണെന്നും പലരും ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

‘ചീറ്റ് ഇന്ത്യ’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ഇമ്രാന്‍ ഇപ്പോള്‍. സൗമിക് സെന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

×