Advertisment

ആരും ജോലി നല്‍കുന്നില്ല. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിക്ക് സഹായവുമായി അക്ഷയ് കുമാര്‍

author-image
ഫിലിം ഡസ്ക്
New Update

സിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന് സഹായവുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. തനിക്ക് ഒരു വര്‍ഷമായി ജോലിയില്ലെന്നും ആരും തന്നെ ജോലിയില്‍ നിയമിക്കാന്‍ തയാറാകുന്നില്ലെന്നും ലക്ഷ്മി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന്‍ ലക്ഷ്മിയുടെ അവസ്ഥ മനസ്സിലാക്കിയ അക്ഷയ് അക്കൗണ്ടില്‍ അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കുകയായിരുന്നു.

Advertisment

publive-image

സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങാന്‍, അല്ലെങ്കില്‍ ജോലി കിട്ടുന്നതുവരെ ചെലവുകള്‍ നടത്തിക്കൊണ്ടുപോകാനും വേണ്ടിയാണ് അക്ഷയ് ലക്ഷ്മിയെ സാമ്പത്തികമായി സഹായിച്ചത്.

സാമൂഹിക പ്രവര്‍ത്തയായ ലക്ഷ്മി ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്ക് വലിയ പ്രചോദനമാണ്. ഒരു വര്‍ഷമായി ജോലിയില്ലെന്നും കോള്‍ സെന്ററിലും ബ്യൂട്ടി പാര്‍ലറിലുമെല്ലാം ജോലിക്കായി അപേക്ഷിച്ചെങ്കിലും തന്നെ ആരും നിയമിക്കാന്‍ തയ്യാറല്ലെന്നും ലക്ഷ്മി പറഞ്ഞിരുന്നു.

ലക്ഷ്മിയുടെ പ്രശ്‌നത്തില്‍ അക്ഷയ് ഇടപ്പെട്ടതോടെ ഒട്ടനവധി വ്യക്തികളും സ്ഥാപനങ്ങളും ജോലി വാഗ്ദാനം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്.

 

Advertisment