Advertisment

ലൈംഗികമായ അതിക്രമങ്ങൾ എല്ലാ രംഗത്തുമുണ്ട്. ഞാൻ വരുന്ന കാലത്തും സിനിമയില്‍ ഇത്തരം അക്രമങ്ങളുണ്ടായിരുന്നു - മീന

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

കാ
സ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി നടി മീന. സിനിമയില്‍ മാത്രമല്ല എല്ലാ രംഗത്തും സ്ത്രീകൾ ലൈംഗികമായ പീഡനങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്ന്‍ മീന പറയുന്നു. കഴിവിലും ജോലിയോടുള്ള ആത്മസമർപണത്തിലുമാണ് അവളുടെ വിജയമിരിക്കുന്നതെന്നും മീന പറഞ്ഞു.

Advertisment

publive-image

തെലുങ്കിൽ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന ശ്രീ റെഡ്ഡി വിവാദവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു മീന.

publive-image

‘ലൈംഗികമായ അതിക്രമങ്ങൾ എല്ലാ രംഗത്തും ഉണ്ടാകുന്നുണ്ട്. വളരെ സങ്കടകരമായ അവസ്ഥയാണ് അത്. ഞാനൊരിക്കലും ഇത് അനുഭവിച്ചിട്ടില്ല. എന്നാൽ ഞാൻ സിനിമയിൽ വരുന്ന കാലത്തും ഇത്തരം അക്രമങ്ങൾ സിനിമയിൽ നിലനിന്നിരുന്നു.

publive-image

പുരുഷന്മാർ ഇപ്പോഴെങ്കിലും മാറിചിന്തിക്കണം. ഇങ്ങനെയുള്ള കാര്യങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്നവർ സ്വന്തം ഭാര്യയെയും മകളെയും കുറിച്ച് ചിന്തിച്ച് നോക്കണം. കരിയറിൽ വിജയത്തിലെത്തണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകൾ അവരുടെ കഴിവില്‍ മാത്രം വിശ്വാസമർപ്പിക്കുക.’–മീന വ്യക്തമാക്കുന്നു.

publive-image

Advertisment