കൂടെ അഭിനയിക്കുന്ന താരങ്ങൾ മരിക്കുന്നു. പ്രിയ സഹതാരങ്ങൾക്ക് ലക്ഷണക്കേടെന്ന് വിമര്‍ശകന്‍

ഫിലിം ഡസ്ക്
Wednesday, April 24, 2019

ടി പ്രിയ ആനന്ദിനൊപ്പം അഭിനയിക്കുന്ന താരങ്ങൾ മരിക്കുന്നുവെന്നും നടി സഹതാരങ്ങൾക്ക് ലക്ഷണക്കേടാണെന്നും വിമർശകന്റെ ട്വീറ്റ്. ഇതിനു മറുപടിയുമായെത്തിയ പ്രിയയോട് ഒടുവില്‍ വിമര്‍ശകന്‍ മാപ്പ് പറഞ്ഞു.

ശ്രീദേവി ചിത്രമായ ഇംഗ്ലീഷ് വിഗ്ലീഷും ജെകെ റിതേഷ് ചിത്രമായ എല്‍കെജിയും കണ്ടതിന് പിന്നാലെയായാണ് ഈ രണ്ട് സിനിമകളിലും പ്രിയ ആനന്ദ് അഭിനയിച്ചിരുന്നുവെന്നും അക്കാരണത്താലാണ് ഇരുതാരങ്ങളും മരിച്ചതെന്നും പ്രിയയുടെ വരവ് അത്ര നല്ലതല്ലായിരുന്നുവെന്നും വ്യക്തമാക്കിയാണ് വിമര്‍ശകന്‍ രംഗത്തെത്തിയത്.

ട്വീറ്റിലൂടെയായിരുന്നു അവര്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. ട്വീറ്റ് വൈറലായി മാറിയതിന് പിന്നാലെയായാണ് മറുപടിയുമായി പ്രിയയും രംഗത്തെത്തിയത്. സാധാരണ ഇത്തരക്കാർക്ക് താന്‍ മറുപടി നല്‍കാറില്ലെന്നും പക്ഷെ ഈ ട്വീറ്റ് തരംതാഴ്ന്ന് പോയെന്നും പ്രിയ മറുപടി കൊടുത്തു.

തുടര്‍ന്ന് വിമര്‍ശകന്‍ ക്ഷമാപണവുമായി രംഗത്തെത്തുകയും ചെയ്തു. ഇതിനും പ്രിയ മറുപടി നൽകി. ആരെയും വേദനിപ്പിക്കാനല്ലെന്നും ഇത്തരം പ്രസാതാവനകൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചു വേണം പെരുമാറാനെന്നും പ്രിയ പറഞ്ഞു.

 

×