Advertisment

മോഹൻലാൽ ഭീമനായെത്തുന്ന ബിഗ്‌ ബജറ്റ് ചിത്രം രണ്ടാമൂഴത്തിനൊപ്പം ആമിര്‍ഖാന്‍റെ മഹാഭാരതവുമെത്തും. നിര്‍മ്മാണം മുകേഷ് അംബാനി ?

author-image
admin
New Update

മോഹൻലാൽ ഭീമനായെത്തുന്ന 1000 കോടി ബിഗ്‌ ബജറ്റ് ചിത്രം രണ്ടാമൂഴത്തിന്റെ ഒരുക്കങ്ങള്‍ക്കിടെ ബോളിവുഡിൽ നിന്നും ഒരു ബിഗ്‌ ബജറ്റ് ചിത്രം കൂടി എത്തുന്നു. ആമിര്‍ പ്രധാനവേഷത്തിലെത്തുന്ന മഹാഭാരത അണിയറയിലൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.

Advertisment

publive-image

രണ്ടാമൂഴം നിര്‍മ്മിക്കുന്നത് ബി ആര്‍ ഷെട്ടിയെങ്കില്‍ മഹാഭാരത മുകേഷ് അംബാനിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഔദ്ദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല. ശ്രീകുമാർ മേനോൻ ആണ് എം ടി യുടെ രണ്ടാമൂഴത്തിനെ സിനിമയാക്കുന്നത്.

തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് നിലവില്‍ ആമിര്‍. അതിനു ശേഷം താരം മിക്കവാറും മഹാഭാരതത്തിന്റെ കൂടുതല്‍ ജോലികളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ട്.

Advertisment