Advertisment

പ്രഭാസിന്റെ സാഹോയില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച് ശങ്കര്‍-എഹ്‌സാന്‍-ലോയ്

author-image
ഫിലിം ഡസ്ക്
New Update

പ്രഭാസ് നായകനാകുന്ന സാഹോ എന്ന ചിത്രത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് ശങ്കര്‍-എഹ്‌സാന്‍-ലോയ് സംഗീതത്രയം. എന്നാല്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറാനുള്ള കാരണം എന്താണെന്ന് ഇവര്‍ വ്യക്തമാക്കിയില്ല.

Advertisment

publive-image

'സാഹോയില്‍ നിന്ന് പുറത്ത് പോകുന്ന വിവരം ഞങ്ങള്‍ ആരാധകരെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. പ്രഭാസ്, സുജീത്, വംശി, പ്രമോദ്, ശ്യം തുടങ്ങിയവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു'- ശങ്കര്‍-എഹ്‌സാന്‍-ലോയ് ട്വീറ്റ് ചെയ്തു.

റണ്‍ രാജ റണ്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് സാഹോയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 300 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. യുവി ക്രിയേഷന്‍സാണ് നിര്‍മാണം. ബോളിവുഡ് താരം ശ്രദ്ധകപൂറാണ് നായിക.

Advertisment