Advertisment

'ഞാന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നില്ല. നശിച്ചുകൊണ്ടിരിക്കുന്ന സമ്പ്രദായമാണത്' - വിവാഹത്തെക്കുറിച്ച് സല്‍മാന്‍ ഖാന്‍ 

author-image
ഫിലിം ഡസ്ക്
New Update

ജീവിതത്തില്‍ നിരവധി പ്രണയങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും 53 -)൦ വയസിലും വിവാഹിതനാകാതെ നില്‍ക്കുകയാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. പുതിയ ചിത്രമായ ഭാരത് എന്ന സിനിമയുടെ പ്രചരണ പരിപാടിയില്‍ സല്‍മാനോട്‌ വിവാഹത്തെക്കുറിച്ച് ചോദ്യമുണ്ടായി.

Advertisment

publive-image

ബോളിവുഡിലെ യുവതാരങ്ങള്‍ സിനിമാ തിരക്കുകള്‍ക്കിടയിലും കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ സല്‍മാന്‍ എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്നതായിരുന്നു ചോദ്യം.

ഇതെക്കുറിച്ച് സല്‍മാന്‍ പറഞ്ഞതിങ്ങനെ...

'ഞാന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നില്ല. നശിച്ചുകൊണ്ടിരിക്കുന്ന സമ്പ്രദായമാണത്. എന്നാല്‍ ജീവിതത്തില്‍ ഒരു കൂട്ടുവേണം. അത്രമാത്രം'- സല്‍മാന്‍ പറഞ്ഞു.

അബ്ബാസ് സഫര്‍ അലി സംവിധാനം ചെയ്യുന്ന ഭാരത് ഈദിനാണ് പുറത്തിറങ്ങുക. കത്രീന കൈഫാണ് നായിക. ദിഷ പട്ടാണി, ജാക്കി ഷ്‌റോഫ്, തബു, സുനില്‍ ഗ്രോവര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

 

Advertisment