Advertisment

പ്രശസ്തനാണെന്നു കാണിക്കാനുള്ള ശ്രമങ്ങളോട് സഹതാപം തോന്നുന്നു. നയന്‍താരയുടെ അടുത്ത സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ടിക്കറ്റ് അയച്ചുതരാം, പോയി പോപ്‌കോണുംകൊറിച്ച് കണ്ടോളൂ - രാധാരവിയ്ക്കെതിരെ സാമന്ത

author-image
ഫിലിം ഡസ്ക്
Updated On
New Update

പൊതുവേദിയില്‍ നയന്‍താരയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയ രാധാരവിയ്ക്കെതിരെ രൂക്ഷപ്രതികരണവുമായി നടി സാമന്ത അക്കിനേനി.

Advertisment

publive-image

'ഇക്കാലത്തും പ്രശസ്തനാണെന്നു തെളിയിക്കാനുള്ള നിങ്ങളുടെ പരിശ്രമങ്ങള്‍ കാണുമ്പോള്‍ സഹതാപം തോന്നുന്നു. നിങ്ങളുടെ ആത്മാവിനും മനസ്സാക്ഷിയില്‍ കുറച്ചെങ്കിലും നല്ലതായി അവശേഷിക്കുന്നുണ്ടെങ്കില്‍ അതിനും ശാന്തി നേരുന്നു.

നയന്‍താരയുടെ അടുത്ത സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ടിക്കറ്റുകള്‍ നിങ്ങള്‍ക്ക് അയച്ചു തരാം. പോപ്‌കോണും കൊറിച്ച് അത് കണ്ടിരുന്നോളൂ..' സാമന്ത ട്വിറ്ററിലൂടെ പ്രതികരിച്ചു.

publive-image

കൊലയുതിര്‍ കാലം എന്ന പുതിയ തമിഴ് ചിത്രത്തിന്റെ പ്രചരണ പരിപാടിയില്‍ സംബന്ധിക്കാതിരുന്ന നയന്‍താരയെ കടുത്ത ഭാഷയിലാണ് രാധാരവി വിമര്‍ശിച്ചത്.

നയന്‍താരയുടെ അടുത്ത സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ടിക്കറ്റ് അയച്ചുതരാം. പോയി പോപ്‌കോണും കൊറിച്ച് കണ്ടോളൂ - രാധാരവിയ്ക്കെതിരെ സാമന്ത

Advertisment