സഞ്ജയ് ദത്തിന്റെ വിവിധ കാലഘട്ടങ്ങളിലെ ലുക്കുകളില്‍ രണ്‍ബീര്‍. ‘സഞ്ജു’വിന്‍റെ ടീസര്‍ കാണാം ..

Tuesday, April 24, 2018

ബോളിവുഡിലെ സൂപ്പര്‍താരങ്ങളിലൊരാളായ സഞ്ജയ് ദത്തിന്റെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നായകനാകുന്നത് യുവതാരം രണ്‍ബീര്‍ കപൂര്‍. ‘സഞ്ജു’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ത്രീ ഇഡിയറ്റ്‌സ്, പികെ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളൊരുക്കിയ രാജ് കുമാര്‍ ഹിരാനിയാണ്.

ചിത്രീകരണം പുരോഗമിക്കുന്ന സഞ്ജുവിന്റെ ആദ്യ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. സഞ്ജയ് ദത്തായുളള രണ്‍ബീറിന്റെ പരകായ പ്രവേശമാണ് ടീസറില്‍ കാണാന്‍ സാധിക്കുക.

സഞ്ജയ് ദത്തിന്റെ വിവിധ കാലഘട്ടത്തിലെ ലുക്കുകള്‍ മികവുറ്റ രീതിയിലാണ് രണ്‍ബീര്‍ അവതരിപ്പിക്കുന്നത്. ജൂണ്‍ 29നാണ് രണ്‍ബീറിന്റെ സഞ്ജു ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലെത്തുന്നത്.

രണ്‍ബീറിനു പുറമേ സോനം കപൂര്‍,പരേഷ് റാവല്‍, മനീഷ കൊയ്രാള, അനുഷ്‌ക ശര്‍മ്മ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിധു വിനോദ് ചോപ്രയാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജ് കുമാര്‍ ഹിരാനിയും അഭിജത് ജോഷിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ശാന്തനു മൊയിത്ര, അമാല്‍ മാലിക്ക് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

×