ഫഹദ് ഫാസിലും വിജയ് സേതുപതിയുമൊന്നിക്കുന്ന സൂപ്പര്‍ ഡീലക്‌സില്‍ ട്രാന്‍സ്ജെന്‍ഡറായി വിജയ്‌ സേതുപതി

ഫിലിം ഡസ്ക്
Thursday, September 6, 2018

മക്കള്‍ സെല്‍വന്‍ എന്നു ആരാധകര്‍ ഓമനപ്പേരിട്ടു വിളിക്കുന്ന വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്. ട്രാന്‍സ്ജെന്‍ഡറായാണ് വിജയ്‌ ചിത്രത്തില്‍ അഭിനയിക്കുന്നത്. വിജയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ശില്‍പ്പ എന്നാണ് വിജയ് ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. നീലസാരിയും ചുവന്ന ബ്ലൗസും കൂളിങ് ഗ്ലാസ്സുമണിഞ്ഞ വിജയുടെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഫഹദ് ഫാസില്‍ വിജയ് സേതുപതിയ്‌ക്കൊപ്പം അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് സൂപ്പര്‍ ഡീലക്‌സ്. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്തയാണ് നായിക. സാമന്തയ്ക്കു പുറമെ, രമ്യ കൃഷ്ണനും മിസ്‌കിനും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

×