തമിള്‍റോക്കേഴ്‌സ് ടീം, ഈ ദിവസത്തിന് വേണ്ടി ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടു. ദയവ് ചെയ്ത ഞങ്ങളോടിത് ചെയ്യരുതേ – തമിള്‍ റോക്കേഴ്സിനോട് അപേക്ഷിച്ച് വിഘ്‌നേഷ് ശിവന്‍

ഫിലിം ഡസ്ക്
Saturday, January 13, 2018

സിനിമ ചോര്‍ത്തുന്ന വെബ്‌സൈറ്റുകളായ തമിള്‍ റോക്കേഴ്സിനോട് അപേക്ഷയുമായി സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍. പൊങ്കല്‍ റിലീസായി എത്തിയ തമിഴ് ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്നാണ് തമില്‍റോക്കേഴ്‌സിനോട് സംവിധായകന്‍ അപേക്ഷിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിഘ്‌നേഷ് ഒരുക്കിയ സൂര്യ നായകനായ താന സേര്‍ന്ത കൂട്ടം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. അതിനിടെയാണ് അപേക്ഷയുമായി വിഘ്നേഷ് എത്തിയിരിക്കുന്നത്.

‘തമിള്‍റോക്കേഴ്‌സ് ടീം, ദയവ് ചെയ്ത് ഹൃദയമുണ്ടെങ്കില്‍ അതുപയോഗിച്ച് ഒന്നു ചിന്തിക്കൂ. ഈ ദിവസത്തിന് വേണ്ടി ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടു. നികുതി പ്രശ്‌നങ്ങള്‍ക്കിടയിലാണ് ഈ ചിത്രങ്ങള്‍ ഇറങ്ങുന്നത്.

ദയവ് ചെയ്ത ഞങ്ങളോടിത് ചെയ്യരുതേ…’ – വിഘ്നേഷ് ട്വിറ്ററില്‍ കുറിച്ചു.

തന്റെ സിനിമയ്ക്ക് വേണ്ടി മാത്രമല്ല വിക്രം നായകനായ സ്‌കെച്ച്, പ്രഭുദേവയുടെ ഗുലേബക്കാവലി എന്നീ ചിത്രങ്ങള്‍ക്കും വേണ്ടിയാണ് വിഘ്‌നേഷ് രംഗത്തെത്തിയത്.

×