Advertisment

ദമാമില്‍ നിന്ന് കൊച്ചി, കോഴിക്കോട് വിമാനങ്ങളില്‍ ടിക്കറ്റ്; യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എംബസിയുമായി ബന്ധപ്പെടണം

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

റിയാദ്: ദമാമില്‍ ഈ മാസം 16ന് കൊച്ചിയിലേക്കും 17ന് കൊഴിക്കോട്ടേക്കും വിമാനം. കൊച്ചിയിലേക്കുള്ള എഐ 1902 എയര്‍ ഇന്ത്യ വിമാനത്തിലും 17 ന് കോഴിക്കോട്ടേക്കുള്ള എഐ 1904 വിമാനത്തിലും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പാസ്പോര്‍ട്ട് വിവരങ്ങള്‍ സഹിതം ബന്ധപ്പെടണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

Advertisment

publive-image

യാത്രക്കാരന്റെ പേര്, പാസ്പോര്‍ട്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം vbmriyadh@gmail.com എന്ന ഇമെയിലിലേക്ക് ഫ്ളൈറ്റ് നമ്പര്‍ സഹിതം അപേക്ഷിക്കണം. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയതവര്‍ മാത്രമേ ഇമെയില്‍ അയക്കാവൂ.

അടിയന്തരമായി നാട്ടില്‍ പോകേണ്ടവര്‍ക്ക് അല്‍കോബാറിലെ എയര്‍ ഇന്ത്യ ഓഫീസില്‍ നേരിട്ട് പോയാല്‍ ഈ രണ്ടു വിമാനങ്ങളിലും യാത്ര ചെയ്യാനുള്ള ടിക്കറ്റ് ലഭിക്കും. തിങ്കളാഴ്ച മുതലാണ് ടിക്കറ്റ് വിതരണം ആരംഭിക്കുകയെന്നും എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Advertisment