Advertisment

ഇന്ത്യൻ എംബസ്സിയിൽ നിന്നും വിരമിയ്ക്കുന്ന സെക്കൻഡ് സെക്രട്ടറി ടി.ടി ജോർജ്ജിനെ നവയുഗം ആദരിച്ചു .

author-image
admin
Updated On
New Update

റിയാദ്: സൗദി അറേബ്യയിലെ റിയാദ് ഇന്ത്യൻ എംബസ്സിയിലെ ഔദ്യോഗിക ചുമതലകളിൽ നിന്നും വിരമിയ്ക്കുന്ന സെക്കൻഡ് സെക്രട്ടറിയും, മലയാളിയുമായ ശ്രീ. ടി.ടി ജോർജ്ജ് സാറിന് നവയുഗം സാംസ്ക്കാരികവേദി ആദരവ് കൈമാറി.

Advertisment

publive-image

ഇന്ത്യൻ എംബസ്സിയിലെ ഹൗസ്‌മൈഡ് വെൽഫെയർ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ശ്രീ.ടി.ടി.ജോർജ്ജ്, ഇന്ത്യൻ പ്രവാസി സമൂഹത്തിന് നൽകിയ സേവനങ്ങളെ മുൻനിർത്തിയാണ് നവയുഗം അദ്ദേഹത്തെ ആദരിച്ചത്.റിയാദ് എംബസ്സിയിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തകരായ മഞ്ജു മണിക്കുട്ടൻ, പദ്മനാഭൻ മണിക്കുട്ടൻ എന്നിവർ ചേർന്ന് നവയുഗത്തിന്റെ ആദരവ് അദ്ദേഹത്തിന് കൈമാറി.

നിയമക്കുരുക്കിലായ ഇന്ത്യക്കാരായ ഹൌസ്മൈഡുകളെ രക്ഷിയ്ക്കാനായി നവയുഗം ജീവകാരുണ്യവിഭാഗം നടത്തിയ ഒട്ടേറെ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ പിന്തുണയും, സഹായവും ലഭിച്ചിരുന്നു. സൗദി അറേബ്യയിൽ ജോലിയ്ക്കായി എത്തപ്പെടുകയും, സാഹചര്യങ്ങൾ മൂലം നിയമക്കുരുക്കുകളിൽ അകപ്പെടുകയും ചെയ്ത ഇന്ത്യൻ വനിതകളുടെ ജീവിതത്തിൽ പ്രത്യാശയുടെ വെളിച്ചം പകരാൻ അദ്ദേഹത്തിന്റെ ഇടപെടലുകൾക്ക് കഴിഞ്ഞിട്ടുണ്ട്.തിരുവല്ല സ്വദേശിയായ ശ്രീ ജോർജ്ജ് ഡൽഹിയിലാണ് കുടുംബത്തോടൊപ്പം താമസിയ്ക്കുന്നത്. അദ്ദേഹത്തിന്റെ ഭാവിജീവിതത്തിന് നവയുഗം എല്ലാ ആശംസകളും നേർന്നു.

Advertisment