കുവൈത്ത് : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദഅ് വ വിംഗ് സംഘടിപ്പിക്കുന്ന ബസ്വീറ സംഗമം വെള്ളിയാഴ്ച (ഫെബ്രുവരി 15) ഉച്ചക്ക് 2 മണിക്ക് ജലീബ് ഐ.ഐ.സി ഓഡിറ്റോറിയത്തില്‍ നടക്കും.
തൌഹീദിന്റെ മൌലിക മാനം, പ്രസ്ഥാനം തേടുന്ന പ്രവര്ത്തകന് എന്നീ വിഷയങ്ങളില്‍ സയ്യിദ് അബ്ദുറഹിമാന്, ശരീഫ് മണ്ണാര്‍ക്കാട് എന്നിവര്‍ ക്ലാസുകളെടുക്കും. മക്തിയുടെ നവോത്ഥാനവും സ്ത്രീ സമത്വവും എന്ന വിഷയത്തിലുള്ള സമകാലിക ചര്‍ച്ചയില്‍ ഫിറോസ് ചുങ്കത്തറ, സി.കെ അബ്ദുല്ലത്തീഫ്, അഷ്റഫ് മേപ്പയ്യൂര്‍ എന്നിവര്‍ പങ്കെടുക്കും.
അനസ് മുഹമ്മദ് ആലുവ പുസ്തക അവലോകനം നടത്തും. സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഉണ്ടായിരിക്കും. ഉച്ച ഭക്ഷണം ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കുക. 65829673