Advertisment

ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം മദീന ചരിത്ര പഠന യാത്ര നടത്തി 

New Update
publive-image


ജിദ്ദ : ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം മദീനയിലെ ചരിത്ര നഗരികളിലൂടെ പഠന യാത്ര നടത്തി .  ജിദ്ദയിലെ വിവിധ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരും സാമൂഹ്യ പ്രവർത്തകരും അടങ്ങിയ സംഘം മദീനയിലെ മസ്ജിദു ന്നബവിയും പരിസര പ്രദേശങ്ങളിലെ ചരിത്ര ശേഷിപ്പുകളും സന്ദർശനം നടത്തി .

മായിൻ കുട്ടി ( മലയാളം ന്യൂസ്) സാദിഖ് തുവ്വൂർ ( ഗൾഫ് മാധ്യമം ) നാസർ കരുളായി ( സിറാജ്) എന്നിവർ നേതൃത്വം നൽകി .  കബീർ കൊണ്ടോട്ടി ( തേജസ് ) സിറാജ്, അബ്ദുറഹിമാൻ തുറക്കൽ  (ഗൾഫ് മാധ്യമം) മുസ്തഫ കെ ടി പെരുവള്ളൂർ (ദീപിക) അഡ്വക്കേറ്റ് ശംസുദ്ധീൻ തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി .

മദീനയിലെ ചരിത്ര സ്ഥലങ്ങൾ തൊൽഹത് സഖാഫി  പരിചയപ്പെടുത്തി .  അൽവാഹ ഹോളിഡേ ടൂർസുമായി സഹകരിച്ചാണ് യാത്ര സംഘടിപ്പിച്ചത്.

Advertisment