Advertisment

അറിയാമോ നമ്മുടെ ഇന്ത്യയ്ക്ക് ഈ പ്രത്യേകതകളെല്ലാമുണ്ട്; ഇന്ത്യയെ മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന ചില കൗതുകകരമായ അറിവുകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്

author-image
admin
New Update

publive-image

Advertisment

ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. രാജസ്ഥാനിലെ വിശാലമായ മരുഭൂമികളും ഗോവയിലെ മനോഹരമായ ബീച്ചുകളും ഇന്ത്യയുടെ പ്രകൃതി സൗന്ദര്യത്തെ എടുത്ത് കാട്ടുന്നു. അതോടൊപ്പം തിരക്കേറിയ മെട്രോപൊളിറ്റൻ നഗരങ്ങളായ മുംബൈ, ബാംഗ്ലൂർ തുടങ്ങിയവ സാങ്കേതിക വിദ്യയുടെയും, പുരോഗതിയുടെയും മുഖങ്ങളാണ്.

സംസ്കാരത്തിന്റെയും, ഭൂപ്രകൃതിയുടെയും കാര്യത്തിലും അതുപോലുള്ള മറ്റനവധി കാര്യങ്ങളിലും നമ്മുടെ രാജ്യം അനുഗ്രഹീതമാണ്. ഇന്ത്യയെ മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന ചില കൗതുകകരമായ അറിവുകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.

ഏറ്റവും കൂടുതൽ ഭാഷകളുള്ള രാജ്യം ഇന്ത്യയാണ്. ഇവിടത്തെ ജനങ്ങൾ 19,500 -ലധികം ഭാഷകളാണ് സംസാരിക്കുന്നത്. 2001 -ലെ സെൻസസ് പ്രകാരം ഇന്ത്യയ്ക്ക് 122 പ്രധാന ഭാഷകളും 1599 മറ്റ് ഭാഷകളുമുണ്ട്.

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും കൂടുതൽ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യമെന്ന ബഹുമതിയും ഇന്ത്യയ്ക്കാണ്. ഏറ്റവും കൂടുതൽ ആളുകൾ ഇംഗ്ലീഷ് സംസാരിക്കുന്നത് യുഎസ്സിലാണ്. ഇന്ത്യ അതിന് തൊട്ടുപിന്നിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു. ചില കണക്കുകളനുസരിച്ച്, യു എസിനെ അധികം താമസിയാതെ ഇന്ത്യ പിന്നിലാക്കും.

മിക്ക രാജ്യങ്ങളിലും നാല് പ്രധാന ഋതുക്കളാണ് ഉള്ളത്. വസന്തം, ഗ്രീഷ്മം, ശരത്, ശിശിരം എന്നിവയാണ് അവ. എന്നാൽ, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യയിൽ ആറ് വ്യത്യസ്ത ഋതുക്കളാണ് ഉള്ളത്. വസന്തം, ഗ്രീഷ്മം, വർഷം, ശരത്, ഹേമന്തം, ശിശിരം എന്നിവയാണ് അവ.

ലോകത്തിലെ ഏറ്റവും കൂടുതൽ സസ്യാഹാരികളുള്ളത് നമ്മുടെ രാജ്യത്താണ്. രാജ്യത്ത് മൊത്തം ജനസംഖ്യയുടെ 38% സസ്യഭുക്കുകളാണ്. ബിസി ആറാം നൂറ്റാണ്ടിൽ ബുദ്ധമതവും ജൈനമതവും നിലവിൽ വന്നതിനുശേഷമാണ് ഇവിടെ സസ്യാഹാരം പ്രചാരത്തിൽ വരുന്നത്.

പാമ്പും കോണിയും, ചെസ്സും കണ്ടുപിടിച്ചത് ഇന്ത്യക്കാരാണ്. ലോകമെമ്പാടുമുള്ള ആളുകൾ ഒരു ക്ലാസിക് ആയി കണക്കാക്കപ്പെടുന്ന ഒരു പുരാതന ഇന്ത്യൻ ബോർഡ് ഗെയിമാണ് നമ്മുടെ പാമ്പും കോണിയും. അതുപോലെ ചെസ്സും ഇന്ത്യയിൽ നിന്നാണ് ഉത്ഭവിച്ചത്. ഇന്ത്യയിൽ അത് ചതുരംഗം എന്നാണ് അറിയപ്പെട്ടിരുന്നത്.

ഇന്ത്യയിൽ നിന്ന് ഇത് പേർഷ്യയിലേക്ക് വ്യാപിച്ചു. അറബികൾ പേർഷ്യ പിടിച്ചടക്കിയപ്പോൾ, ചെസ്സ് ഏറ്റെടുക്കുകയും പിന്നീട് തെക്കൻ യൂറോപ്പിലേക്ക് വ്യാപിക്കുകയും ചെയ്തു. യൂറോപ്പിൽ, പതിനഞ്ചാം നൂറ്റാണ്ടിൽ ചെസ്സ് അതിന്റെ നിലവിലെ രൂപത്തിലേക്ക് പരിണമിച്ചു.

ട്യൂഷൻ ഫീസിന് പകരം പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്വീകരിക്കുന്ന വിദ്യാലയം ഇന്ത്യയിലുണ്ട്. ഗുവാഹത്തിയിലെ അക്ഷർ സ്കൂൾ അതിന്റെ പേരിൽ പ്രധാനവാർത്തകളിൽ ഇടം നേടിയിരുന്നു. അവിടെ വിദ്യാർത്ഥികൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ ബാഗുകൾ കൊണ്ടുവന്ന് സ്കൂളിൽ ഫീസിന് പകരം നൽകുന്നു.

വളരെ അപൂർവമായ ഒരു രക്തഗ്രൂപ്പാണ് ബോംബെ രക്തഗ്രൂപ്പ്. ഇത് ആദ്യം 'h / h' അല്ലെങ്കിൽ 'oh' രക്തഗ്രൂപ്പ് എന്നാണ് അറിയപ്പെട്ടിരുന്നത്. 1952 -ൽ ബോംബെയിൽ ഡോ. വൈ. എം. ബെൻഡെയാണ് ഈ അപൂർവ രക്ത ഗ്രൂപ്പ് ആദ്യമായി കണ്ടെത്തിയത്. അതിനാലാണ് ഇത് ബോംബെ ബ്ലഡ് ഗ്രൂപ്പ് എന്നറിയപ്പെടുന്നത്. ആഗോളതലത്തിൽ ഒരു മില്ല്യണിൽ നാല് പേർക്ക് മാത്രമേ ഇതുള്ളൂ.

ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഉപയോക്താക്കൾ ഇന്ത്യയിലാണുള്ളത്. അമേരിക്കയിലെ മുഴുവൻ ജനസംഖ്യയേക്കാളും വരുമിത്. 2020 ൽ ഇന്ത്യയിൽ 700 ദശലക്ഷം ഇന്റർനെറ്റ് ഉപയോക്താക്കളുണ്ടായിരുന്നു എന്നാണ് കണക്ക്.

ലോകത്തിലെ ഏറ്റവും വലിയ റെയിൽ‌വേ ശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽ‌വേ. ഇന്ത്യൻ റെയിൽ‌വേയിൽ, എല്ലാ ദിവസവും യാത്ര ചെയ്യുന്നവരുടെ എണ്ണം ഓസ്‌ട്രേലിയയിലെ യാത്ര ചെയ്യുന്ന മുഴുവൻ ജനങ്ങൾക്ക് തുല്യമാണ്. ഇന്ത്യൻ റെയിൽ‌വേ ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ നൽകുന്ന സംരഭങ്ങളിൽ ഒന്നാണ്.

ലോകത്തെ സുഗന്ധവ്യഞ്ജനങ്ങളിൽ 70% ഇന്ത്യയിൽ നിന്നാണ്. ഇന്ത്യയിലെ സുവർണ്ണക്ഷേത്രത്തിൽ ഒരു ദിവസം 50,000 -ത്തിലധികം ആളുകൾക്ക് സൗജന്യമായി ആഹാരം നൽകുന്നു. ജാതിമത ഭേദമന്യേ വിശക്കുന്ന ആർക്കും അവിടെ നിന്ന് ആഹാരം കഴിക്കാം.

ലോകത്തിലെ ഏറ്റവും ഉയർന്ന ക്രിക്കറ്റ് മൈതാനമുള്ളത് നമ്മുടെ രാജ്യത്താണ്. ദിയോഡറിലെ വനങ്ങളാൽ ചുറ്റപ്പെട്ട ചൈൽ ക്രിക്കറ്റ് ഗ്രൗണ്ടാണ് അത്.

NEWS
Advertisment