Advertisment

അഞ്ചാം അന്തർദേശീയ യോഗാദിനാചരണം റിയാദിൽ .

author-image
admin
New Update

റിയാദ് : ഇന്റർനാഷണൽ യോഗ ക്ലബ് , സമന്വയ സോഷ്യോ കൾച്ച റൽ ഫോറം  എന്നിവയുടെ  ആഭിമുഖ്യത്തിൽ  അഞ്ചാമത്  അന്താ രാഷ്ട്ര യോഗാദിനം റിയാദിൽ പ്രിൻസ് സുൽത്താൻ യൂണി വേഴ്സി റ്റിക്കു സമീപമുള്ള ടി.വി.ടി.സി ഫുട്ബാൾ സ്റ്റേഡിയ ത്തിൽ  വെച്ച്  വിപുലമായി  ആഘോഷിച്ചു .കമ്മിറ്റി ചെയർ പേഴ്‌സൺ യോഗാ ചാര്യ സൗമ്യ അധ്യക്ഷത വഹിച്ച യോഗം ഇന്ത്യന്‍ അംബാ സിഡര്‍ ഡോ: ഔസാഫ് സയീദ്‌ ഉദ്ഘാടനം ചെയ്തു

Advertisment

publive-image

വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതി നിധികളുടെ സാന്നിദ്ധ്യം കൊണ്ടും അഞ്ചാമത് യോഗാദിന ആഘോ ഷം അന്താരാഷ്ട്ര ശ്രദ്ധ നേടി, അഞ്ചു അംബാസിഡർ മാർ പങ്കെടുത്ത വർണശബളമായ ചടങ്ങിൽ മുഖ്യ അതിഥി ആയ ഇന്ത്യൻ അംബാ സഡർ  ഡോ : ഔസാഫ് സയീദ് , ശ്രീലങ്കൻ അംബാസഡർ    അസ്‌മി തസിമിനെ യോഗമിത്ര പുരസ്‌കാരം നൽകി ആദരിച്ചു.

publive-image

ഇന്ത്യയിലെ യോഗ സർവ്വകലാശാലയായ,  ബാംഗളൂർ ആസ്ഥാ നമായ എസ് വ്യാസ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.ശ്രീനിധി പാർത്ഥസാരഥിയിൽ നിന്ന് ശ്രീലങ്കൻ അംബാസിഡർ അസ്മിംത സീം ആശംസാപത്രം ഏറ്റു വാങ്ങി.

 

നേരത്തെ യോഗാ ദിനത്തോടനുബന്ധിച്ച് സൗദി അറേബ്യയിലെ കലാ - സാംസ്കാരിക- സാമൂ ഹിക-സേവന രംഗത്തെ പ്രമുഖരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് യോഗാ ദിന ആഘോഷ കമ്മറ്റി രൂപീകരി ച്ചിരുന്നു, യോഗാ ദിന ആഘോഷ കമ്മറ്റി ഭാരവാ ഹികളും വിശി ഷ്ട വ്യക്തികളും ചേര്‍ന്ന് അഞ്ചാമത് അന്തരാഷ്ട്ര യോഗദിനത്തിന് റിയാദില്‍  ഭദ്ര ദീപം കൊളുത്തി,

വിശ്വശാന്തിക്കും സംതുലനാവസ്ഥക്കും മുതൽക്കൂട്ടായ യോഗ വിശ്വസമന്വയത്തിനു കൂടി കാരണമാകുന്നു എന്നു ചടങ്ങിൽ പങ്കെടുത്ത വിശിഷ്ട അതിഥികൾ അഭിപ്രായപ്പെട്ടു. ഇന്ത്യൻ, ശ്രീല ങ്കൻ അംബാസ്സഡർമാർക്കു പുറമെ ജർമൻ അംബാസഡർ ജോർഗ് റണൗ ,  മൗറീഷ്യസ് അംബാസഡർ  മൊഹമ്മദ് ഇക്‌ബാൽ ലാറ്റണ , ടാന്സാനിയൻ അംബാസഡർ  ഹെമിദി ഇദി മഗ്‌സ എന്നിങ്ങനെ അഞ്ചു വിശിഷ്ട അതിഥികളുടെ സാന്നിധ്യം യോഗ ദിനത്തിന് അന്തരാഷ്ട്ര അംഗീകാരം  കിട്ടിയതിന്റെ അഞ്ചാം വാർഷികത്തിന് മാറ്റു കൂട്ടി.

publive-image

പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് സിഎനത് സഫ്രി, പ്രവാ സി ഭാരതീയ പുരസ്‌കാര ജേതാവ് ശിഹാബ് കോട്ടുകാട് , ഇന്ത്യൻ എംബസി യോഗാധ്യാപകൻ സുഖ്‌ബീർ സിംഗ് , സൗദി യോഗാ ധ്യാപിക റീം ഇബ്രാഹിം , അമൗബാ ചെയര്മാന് എഞ്ചി നീയര്‍   മുഹമ്മദ് സായ്‌ഗം ഖാൻ എന്നിവരും സന്നിഹിതരായിരുന്നു .

തുടര്‍ന്ന് ഏകദേശം മൂവ്വായിരത്തോളം വരുന്ന സ്ത്രി - പുരുഷ ഭേദമന്യേ നടന്ന മാസ് യോഗാ പ്രദര്‍ശനം അന്താരാഷ്ട്ര സമൂഹ ത്തിന് യോഗയോടുള്ള മമത വിളിച്ചോതി,. അതിനുശേഷം നടന്ന എംബസി യോഗ അധ്യാപകൻ സുഖ്‌ബീർ സിംഗ് മാസ്സ് യോഗ ഡെമോൺസ്‌ട്രേഷൻ ചടങ്ങിന് മറ്റു കൂട്ടി തുടര്‍ന്ന് കലാ  സാംസ്‌കാ രിക പരിപാടികൾ അരങ്ങേറി. ജനറൽ കൺവീനർ അജീഷ് ജനാർദ്ദനൻ സ്വാഗതവും റെവെൽ ആൻറണി ആബേൽ നന്ദിയും  പ്രകാശിപ്പിച്ചു.

ഇന്റർനാഷണൽ യോഗ ക്ലബ് രക്ഷാധികാരി കൾ, സമന്വയ ഭാര വാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.  28 വർഷത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന സമന്വയ ,യോഗ ക്ലബ് ആചാര്യൻ സി വി കുമാരേട്ടനെ ഇന്ത്യൻ അംബാസിഡർ ഉപ ഹാരം നൽകി ചടങ്ങിൽ ആദരിച്ചു .

യോഗയെ മുഖ്യ വിഷയമാക്കി നടത്തിയ ക്വിസ് മല്‍സരങ്ങള്‍ ,പ്രസംഗ മല്‍സരങ്ങള്‍, ഫോട്ടോഗ്രാഫി തുടങ്ങിയ അഞ്ചോളം മത്സര ങ്ങൾ സംഘടിപ്പിക്കുകയുണ്ടായി  യോഗാദിനത്തിനു പിന്തുണ നൽകിയ പ്രമുഖ സ്കൂളുകൾക്കുള്ള  ആദരം ഇന്ത്യൻ എംബസി പർദീപ്കുമാർ, പ്രിൻസിപ്പൽ മാർക്കു ട്രോഫി കൈമാറി ക്കൊണ്ട് ചെയ്തു. യോഗ ദിനത്തോടനുബന്ധിച്ചു വിവിധ സ്‌കൂളു കളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനം ചടങ്ങില്‍ വിതരണം ചെയ്തു .

കമ്മറ്റി ഭാരവാഹികളായ സതീഷ് കുമാർ ദീപക് , സുനിൽ മേനോ ൻ, രവികുമാർ,,ശ്രീജേഷ്,,മധു എടച്ചേരി, ഹരികുമാര്‍, വെട്രിവേല്‍,, മഗേഷ്പ്രഭാകര്‍, സ്വപ്ന മഗേഷ്, സീമ ഗോപകു മാര്‍,,അശോകന്‍,, സീമ അശോകൻ ,ഡോക്ടര്‍ ഗോകുല കുമാരി, ദീപ രഘു നാഥ്, സൂനജ മനീഷ്,പാർവതി ബിജു, ശ്യാം സുന്ദർ, സുമ സുരേന്ദ്രൻ, സുരേന്ദ്രൻ, വാസുദേവൻ പിള്ളൈ, സന്തോഷ് കാവാലം  സന്തോഷ് ആറന്മുള , ബിജു കൊല്ലം ,സതീഷ് ചൊവ്വ, ഷാജീവ് , രാജീവ് മുക്കൊന്നി , ഗോപകുമാർ, ജയശ്രീ സൂരജ്, സൂരജ്,സന്തോഷ് ഷെട്ടി ,വിനോദ് ചേലക്കര, സിന്ധു ബിപി ൻ  എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി .

 

 

Advertisment