Advertisment

പുതിയ വിദ്യാഭയസ നയം വൈവിധ്യ ഇന്ത്യയെ ഫാഷിസത്തിലേക്ക് ചുരുട്ടിക്കൂട്ടാനുള്ള കുറുക്കുവഴി: സി.എ. റഊഫ്

New Update

അബഹ: അന്ധവിശ്വാസങ്ങളും അസത്യങ്ങളും നിറഞ്ഞ വിദ്യാഭ്യാസ നയമാണ് സിബിഎസ്ഇ സിലബസിലും മറ്റു പാഠ്യവിഷയങ്ങളിലും മാറ്റങ്ങൾ വരുത്തിക്കൊണ്ട് കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ തുനിയുന്ന പുതിയ വിദ്യാഭ്യാസ നയമെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗവും മുൻകാമ്പസ് ഫ്രണ്ട് ദേശീയ സമിതി സാരഥിയുമായ സി. എ. റഊഫ് ആരോപിച്ചു.

Advertisment

publive-image

രാഷ്ട്ര മൂല്യങ്ങൾക്ക് പകരം ഹിന്ദുത്വ അജണ്ടകൾ " എന്ന വിഷയത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ച ഓൺലൈൻ വെബിനാർ സമ്മേളനം.

രാഷ്ട്ര മൂല്യങ്ങൾക്ക് പകരം ഹിന്ദുത്വ അജണ്ടകൾ " എന്ന വിഷയത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ച ഓൺലൈൻ വെബിനാർ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. ഗുജറാത്ത് ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും നേരത്തെ നടത്തി വന്ന അട്ടിമറികളുടെ തുടർച്ചയാണിത്. ഇന്ത്യയുടെ രാഷ്രപിതാവ് ഗാന്ധിജി ആത്മഹത്യ ചെയ്തതാണെന്ന് പഠിപ്പിക്കാൻ ശ്രമിച്ച മുൻ ഗുജറാത്ത് മുഖ്യൻ്റെ കേന്ദ്ര ഗവൺമെൻ്റാണ് പുതിയ നയം കൊണ്ട് വരുന്നത് .

ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകൾ കൈകാര്യം ചെയ്യുന്ന വൈവിധ്യങ്ങൾ നിറഞ്ഞ ഭാരതത്തിൽ  ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ജനാധിപത്യം, ജനസംഖ്യ, ഭക്ഷ്യ സുരക്ഷ, മനുഷ്യവിഭവം, വികസന പഠനം എന്നിവ ഒമ്പതാം ക്ലാസിലും ഏകത്വം, ലിംഗ പദവി, മതവും ജാതിയും, ജനകീയ സമരവും മുന്നേറ്റങ്ങളും തുടങ്ങിയ പത്താം ക്ലാസിലും പഠിപ്പിക്കേണ്ടതില്ലെങ്കിൽ പകരം എന്താണ് പഠിപ്പിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

വിവിധ മതങ്ങളും സംസകാരങ്ങളും ഉൾകൊള്ളുന്ന നാനാത്വത്തിൽ ഏകത്വമെന്ന ഉന്നത മൂല്യം പിന്തുടരുന്ന ഇന്ത്യയിൽ പതിനൊന്നാം ക്ലാസിലെ പാഠഭാഗത്തിൽ നിന്നും ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം, പ്രാദേശിക ഭരണകൂടങ്ങൾ, തുടങ്ങിയവയും ഒഴിവാക്കിക്കൊണ്ട് അക്ഷരത്തെ ഭയക്കുന്ന മോദി സർക്കാർ അധികാര വികേന്ദ്രീകരണത്തിൻ്റെ കടക്കൽ കത്തി വെക്കാൻ മുതിരുകയാണ്. ജനാധിപത്യത്തിൽ അധികാരം നരേന്ദ്ര മോഡിക്കും കൂട്ടർക്കും മാത്രമല്ലെന്നും മുഴുവൻ ജനങ്ങൾക്കുമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വെബിനാർ സമ്മേളനം എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്റഫ് മൗലവി മുവ്വാറ്റുപുഴ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ചരിത്രത്തെ ഭയക്കുന്ന ഫാഷിസ്റ്റ് ഭരണകൂടം സമാന്തര ചരിത്രം സൃഷ്ടിക്കാൻ പുറപ്പെടുന്നതിൻ്റെ തുടർച്ചയാണ് പുതിയ വിദ്യാഭ്യാസ നയമെന്ന് അഷ്‌റഫ് മൗലവി ആരോപിച്ചു.

യോഗത്തിൽ അസീർ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കോയ ചേലേമ്പ്ര സ്വാഗതവും ജനറൽ സെക്രട്ടറി ഹനീഫ ചാലിപ്രം നന്ദിയും പറഞ്ഞു ഷറഫുദ്ദീൻ പഴേരി ഹോസ്റ്റ് ആയിരുന്നു.

 

Advertisment