Advertisment

സോഷ്യൽ ഫോറം ഇടപെടൽ: കായംകുളം സ്വദേശി അബ്ദുൾ ലത്തീഫ് നാടണഞ്ഞു.

author-image
admin
Updated On
New Update

അല്‍ ഖസീം : തൊഴിലുടമയുടെ പീഢനംമൂലം ബുദ്ധിമുട്ടിയ കായംകുളം കറ്റാനം സ്വദേശി അബ്ദുൽ ലത്തീഫ് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ ഇടപെടലിലൂടെ നാടണഞ്ഞു.കഴിഞ്ഞ 20 വര്‍ഷക്കാലമായി അൽറസിൽ ഒരു വീട്ടിൽ ഹൗസ് ഡ്രൈവര്‍ ജോലി ചെയ്തു വരികയായിരുന്നു അബ്ദുൽ ലത്തീഫ്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകൾ ആയി തൊഴിൽ ഉടമ ഇദ്ദേഹത്തെ ക്രൂരമായ മര്‍ദ്ദിക്കുകയും ശംബളം പിടിച്ചു വെക്കുകയും ചെയ്തുവരികയായിരുന്നു. തുടർന്ന് ഇദ്ദേഹത്തിന്റെ ബന്ധുക്കൾ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുമായി ബന്ധപ്പെടുകയുണ്ടായി.

publive-image

വിഷയത്തിൽ ഇടപെട്ട അൽറാസ് സോഷ്യൽ ഫോറം ബ്രാഞ്ച് പ്രസിഡന്റ് ഷംനാദ് പോത്തൻകോട് ലേബർ കോടതിയിൽ പരാതി കൊടുത്തു. ഇത് അറിഞ്ഞ തൊഴിൽ ഉടമ ഒത്ത്തീർപ്പിന് വരികയും, കോടതിക്ക് പുറത്ത് നടന്ന ചര്‍ച്ചയില്‍ മുഴുവൻ ശമ്പളവും ടിക്കറ്റും ഫൈനൽ എക്സിറ്റും നൽകാൻ സമ്മതിച്ചു.തുടർന്ന് കോടതിയിൽ നൽകിയ കേസ് പിന്‍വലിച്ച് സോഷ്യൽ ഫോറം പ്രവർത്തകർക്ക് നന്ദിയും പറഞ്ഞ് അബ്ദുൽ ലത്തീഫ് വെള്ളിയാഴ്ച രാവിലെ 9 മണിക്കുള്ള റിയാദ് തിരുവനന്തപുരം വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചു.

Advertisment