Advertisment

സോഷ്യൽ ഫോറം തുണയായി വെസ്റ്റ് ബംഗാൾ സ്വദേശി നാടണഞ്ഞു.

author-image
admin
New Update

അബഹ: കൊറോണ മഹാമാരിയെ തുടർന്ന് ജോലിയോ ശമ്പളമോ ലഭിക്കാതെ ദുരിതത്തിൽ അകപ്പെട്ട വെസ്റ്റ് ബംഗാൾ സ്വദേശിക്ക് ഇന്ത്യൻ സോഷ്യൽ ഫോറം തുണയായി. മുർഷിദാബാദ് സ്വദേശി അബൂ സാഹിദ് ആണ് സോഷ്യൽ ഫോറം അബഹ വെൽഫെയർ വിഭാഗം ഇൻചാർജ് അബ്ദുറഹ്മാൻ പയ്യനങ്ങാടിയുടെ നിയമ സഹായത്തിലൂടെ നാട്ടിലേക്ക് തിരിച്ചത്.

Advertisment

publive-image

ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിക്കുന്ന മുർഷിദാബാദ് സ്വദേശി അബൂ സാഹിദന് സോഷ്യൽ ഫോറം അബഹ വെൽഫെയർ വിഭാഗം ഇൻ ചാർജ് അബ്ദുറഹ്മാൻ പയ്യനങ്ങാടി യാത്രാ രേഖകൾ കൈമാറുന്നു.

ഹോട്ടൽ ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം രണ്ടുവർഷം മുമ്പാണ് അവധി കഴിഞ്ഞ് അബഹ ഹൈ മുദഫീനിൽ എത്തുന്നത്. എന്നാൽ കൊറോണവൈറസ് വ്യാപകമായതോടെ ഹോട്ടൽ അടച്ചിടുക ആയിരുന്നു. എട്ടുമാസത്തോളം ജോലിയോ ശമ്പളമോ ലഭിക്കാതെ നിത്യ ചെലവിന് പോലും വകയില്ലാതെ അലയുന്നതിനിടയിൽ സോഷ്യൽ ഫോറം പ്രവർത്തകരെ സമീപിക്കുകയായി രുന്നു. തുടർന്ന് അബ്ദുറഹ്മാൻ പയ്യനങ്ങാടിയുടെ അബഹ ലേബർ കോടതിയിലെ നിരന്തര ഇടപെടലിലൂടെ തർഹീൽ വഴി എക്സിറ്റ് കരസ്ഥമാക്കി കഴിഞ്ഞദിവസം ചാർട്ടേഡ് ഫ്ലൈറ്റിൽ നാട്ടിലേക്കു തിരിച്ചു.

 

Advertisment